കാറ്റിൽ കെട്ടിടത്തിനു മുകളിലുള്ള വലിയ പരസ്യ ബോർഡ് തകർന്നു വീണു

അവിട്ടത്തൂർ : രണ്ടു ദിവസമായി തുടരുന്ന കനത്ത കാറ്റിലും മഴയിലും വിവിധ പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ തുടരുന്നു. തിങ്കളാഴ്ച രാവിലെ ഒൻപതരയോടെ അവിട്ടത്തൂർ സെന്ററിലുള്ള കെട്ടിടത്തിനു മുകളിലുള്ള വലിയ പരസ്യ ബോർഡ് തകർന്നു വീണു. ഞായറാഴ്ചയിലെ കാറ്റിൽ പരസ്യ ബോർഡിന് ചെരിവ് സംഭവിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ ഉണ്ടായ കാറ്റിലും മഴയിലും ബോർഡ് പൂർണ്ണമായും കെട്ടിടത്തിന്റെ രണ്ടാം നിലയുടെ മുകളിൽ നിന്നും തകർന്നു വീഴുകയായിരുന്നു. സംവത്തിൽ ആർക്കും പരിക്കില്ല.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page