അറിയിപ്പ് : തൃശൂർ ജില്ലയിൽ മെയ് 26 തിങ്കളാഴ്ച തീയതി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളതിനാലും. പരക്കെ ശക്തമായ മഴയും കാറ്റും തുടരുന്നതുമായ സാഹചര്യത്തിലും ദുരന്തസാഹചര്യം ഒഴിവാക്കുന്നതിനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായി, തൃശൂർ ജില്ലയിലെ അങ്കണവാടികൾ, നഴ്സറികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ. CBSC, ICSE സ്കൂളുകൾ, പ്രഫഷണൽ കോളേജുകൾ, റ്റ്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചുകൊണ്ട് ദുരന്തനിവാരണ നിയമം, 2005 സെക്ഷൻ 30(2) (xxix) പ്രകാരം ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി .
മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും. ഇൻറർവ്യൂകൾക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. മേൽ അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസസ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive