കലോത്സവ കിരീടം ജില്ലയിലെത്തിച്ച ഇരിങ്ങാലക്കുടയിലെ പ്രതിഭകൾക്ക് 24ന് ആദരം നൽകുമെന്ന് മന്ത്രി ഡോ. ആർ. ബിന്ദു

ഇരിങ്ങാലക്കുട : കാൽനൂറ്റാണ്ടിൻ്റെ ഇടവേളക്കു ശേഷം സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശ്ശൂരിലെത്തിച്ച ഇരിങ്ങാലക്കുടയിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് നാട് ജനുവരി 24ന് ആദരമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു

ഉച്ചക്ക് 2.30 ന് കുട്ടംകുളം പരിസരത്തു നിന്നും ആരംഭിക്കുന്ന സ്വീകരണ ഘോഷയാത്രയോടെ പരിപാടികൾക്ക് തുടക്കമാകും. 3 മണി മുതൽ ഇരിങ്ങാലക്കുട ടൗൺഹാളിലാണ് കൗമാര കലാപ്രതിഭകൾക്ക് ആദരം നൽകുന്ന പൊതുസമ്മേളനം ആരംഭിക്കുക

സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി വിജയതിലകമണിഞ്ഞ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ ഉൾപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികളെയും മറ്റു വിദ്യാലയങ്ങളിൽ നിന്നും കലാ മത്സരങ്ങളിൽ പങ്കെടുത്ത് സംസ്ഥാന കലോത്സവത്തിൽ എ ഗ്രേഡ് നേടി വിജയികളായ ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥിരതാമസക്കാരെയും ആദരിക്കും.

ഇരിങ്ങാലക്കുട പൗരാവലിക്ക് വേണ്ടി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം തല പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ ആദരച്ചടങ്ങിൽ സന്നിഹിതരാവും. സമ്മാനാർഹമായ കലാസൃഷ്ടികളുടെ അവതരണവും അരങ്ങേറും – മന്ത്രി ഡോ. ബിന്ദു അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page