കല്ലേറ്റുംകര : കല്ലേറ്റുംകര ഇൻഫന്റ് ജീസസ് പള്ളിയിൽ ഉണ്ണീശോയുടെ ഊട്ടു തിരുന്നാൾ ത്രിദിന പരിപാടികളോടെ ആഗസ്റ്റ് 15 വെള്ളിയാഴ്ച ആഘോഷിക്കുന്നു. ഫാ. ആന്റോ തച്ചിലിന്റെ കാർമ്മികത്വത്തോടെ തിരുനാൾ കൊടിയേറ്റം നടന്നു. ഓഗസ്റ്റ് 13 ബുധനാഴ്ച വൈകുന്നേരം 6 മണിയുടെ തിരുക്കർമ്മങ്ങൾക്ക് ഫാ. ഓസ്റ്റിൻ പാറയ്ക്കലും വ്യാഴാഴ്ച ഫാ. ഹാലിറ്റ് തുലാപ്പറമ്പിലും കാർമ്മികത്വം വഹിക്കുന്നു.
ചൊവ്വ, ബുധൻ വ്യാഴം ദിവസങ്ങളിൽ വൈകുന്നേരം ആറുമണിക്ക് പ്രസുദേന്തി വാഴ്ച, വിശുദ്ധ കുർബാന, പ്രദക്ഷിണം, ഗ്രോട്ടോയിൽ ഉണ്ണീശോയുടെ നൊവേന എന്നിവയും നടക്കും.
ഊട്ടു തിരുനാൾ ദിനമായി ആഗസ്റ്റ് 15 വെള്ളിയാഴ്ച ആറു മണിക്ക് ദിവ്യബലി, രൂപം നേർച്ച പന്തലിലേക്ക് എടുത്തുവെക്കുന്നു, ദേശീയ പതാക ഉയർത്തുന്നു. ആഘോഷമായ തിരുനാൾ കുർബാന രാവിലെ 7. 30ന്. കാർമ്മികൻ ഫാ. ലിജോ കരുത്തി, വചന സന്ദേശം ഡോ. ഫ്രീജോ പാറക്കൽ. തുടർന്ന് പ്രദക്ഷിണം, നേർച്ച ഭക്ഷണം വെഞ്ചിരിപ്പ്, നേർച്ചയൂട്ട് എന്നിവയുണ്ടാകും.
അന്നേദിവസം രാവിലെ 11നും വൈകുന്നേരം 6 നും ദിവ്യബലികൾ. രാവിലത്തെ മൂന്ന് വിശുദ്ധ കുർബാനകൾക്കും ശേഷവും വാഹന വെഞ്ചരിപ്പ്. നേർച്ച ഭക്ഷണ പാഴ്സലുകൾ സംലഭ്യമാക്കുന്നു.
ജനറൽ കൺവീനർ ലിൻസോ പൗലോസ് മൂർക്കനാട്ടുകാരൻ, ജോയിന്റ് കൺവീനർമാരായ ബേബി വിതയത്തിൽ, ജോസഫ് കണ്ണംകുന്നി, കൈക്കാരന്മാരായ ജോസ് മാത്യു കുഴിവേലി , ജോബി തണ്ടിയെക്കൽ, ജോസ് ചെമ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായിവരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

