ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് പ്രതീക്ഷാ ഭവനിലെ കുട്ടികൾക്ക് കംപ്യൂട്ടറുകൾ നല്കി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻട്രൽ റോട്ടറി ക്ലബ് ക്രൈസ്റ്റ് നഗറിലുള്ള പ്രതീക്ഷാഭവനിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫെഡറൽ ഇൻസ്ററിററ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (FISAT) യുടെ സഹകരണത്തോടെ കംപ്യൂട്ടറുകൾ നല്കി.

റോട്ടറി ക്ലബ് പ്രസിഡന്റ് ജോജോ കെ.ജെ, പ്രതീക്ഷ ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ സിസ്ററർ സുജിതക്ക് കംപ്യൂട്ടറുകൾ കൈമാറി.

റോട്ടറി ക്ലബ് മുൻ പ്രസിഡന്റ് ഡേവിസ് കരപ്പറമ്പിൽ, ക്ലബ്ബ് ഡയറക്ടറും ഇരിങ്ങാലക്കുട നഗരസഭ കൗൺസിലറുമായ പി. ടി. ജോർജ്ജ്, പ്രതീക്ഷാഭവൻ പി.ടി.എ പ്രസിഡണ്ടു് ജോർജ്ജ് പി. സി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page