135-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഗവ. മോഡൽ ഗേൾസ് ഹയർസെക്കൻഡറി & വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ 135-ാം വാർഷികവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം പി ജാക്സൺ, അധ്യക്ഷത വഹിച്ചു.

ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർപഴ്സൺ ചിന്ത ധർമരാജൻ സമ്മാന വിതരണവും പ്രിൻസിപ്പൽ ബിന്ദു പി ജോൺ സ്വാഗതവും, അജിത എം കെ (സീനിയർ അസിസ്റ്റന്റ് എച്ച് .എസ് എസ്) റിപ്പോർട്ട് അവതരണവും, പ്രവീൺസ് ഞാറ്റുവെട്ടി (വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപഴ്സൺ, ഇരിങ്ങാലക്കുട നഗരസഭ), അഡ്വ: വി സി വർഗീസ് (വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ), മിനി ജോസ് ചാക്കോള (ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ),

ടി. എ.പോൾ (ആരോഗ്യ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ), റോണി പോൾ മാവേലി (പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ), ഷൈൻ എ വി (പി ടി എ പ്രസിഡന്റ്‌), ഹേന കെ ആർ (പ്രിൻസിപ്പൽ വി.എച്ച്.എസ്.ഇ വിഭാഗം), സത്യപാലൻ കെ ആർ (ബി.പി.സി. ഇരിങ്ങാലക്കുട ബി.ആർ.സി),
അംബിക മുരളി (ട്രഷറർ, ഒ.എസ്.എ.), കുമാരി. നവാൽ പി.എം. (സ്കൂൾ ചെയർപേഴ്സൺ) എന്നിവർ ആശംസയും

മായ ടി. എസ്, ഷൈനി ജോസ് കെ., പുഷ്പാവതി എം. വി., സീന സെബാസ്റ്റ്യൻ എന്നിവർ മറുപടി പ്രസംഗവും സുഷ കെ. എസ്. (ഹെഡ്മിസ്ട്രസ്സ്) നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page