മധുര – ഗുരുവായൂർ, വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ്സ്‌ ട്രെയിനുകൾ ഇരിങ്ങാലക്കുടയിൽ നിർത്തി തുടങ്ങി – സമര പരമ്പരകൾക്ക് ഫലം കണ്ടു തുടങ്ങിയെന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി

കല്ലേറ്റുംകര : മധുര – ഗുരുവായൂർ, വിശാഖപട്ടണം – കൊല്ലം എക്സ്പ്രസ്സ്‌ ട്രെയിനുകൾ ഇരിങ്ങാലക്കുടയിൽ നിർത്തി തുടങ്ങി. പ്രധാന ട്രെയിനുകൾക്കു സ്റ്റോപ്പ്‌ അനുവദിക്കുക, സ്റ്റേഷൻ അമൃത് ഭാരത് സ്കീമിൽ ഉൾപെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി ഒരു വർഷമായി നടത്തിയ സമര പരമ്പരകൾക്ക് ഫലം കണ്ടു തുടങ്ങിയെന്ന് വർക്കിംഗ്‌ പ്രസിഡന്റ്‌ കെ. എഫ് ജോസ് .

സ്റ്റോപ്പുകൾ അനുവദിക്കാൻ മുൻകയെടുത്ത കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് വികസനസമിതി ഭാരവാഹികളായ വർഗീസ് പന്തലുക്കാരൻ, അഡ്വ കെ. എഫ് ജോസ്, സോമൻ ശാരദാലയം എന്നിവർ നന്ദി രേഖപ്പെടുത്തി.

ഡൽഹി, മുംബൈ ട്രെയിന്കളുടെ സ്റ്റോപ്പുകൾ പുനസ്ഥാപിക്കുവാനും ഏറനാട്, മലബാർ, ബൊക്കാറൊ എക്സ്പ്രസ്സ്‌ ട്രെയിനു കൾക്കുംക്കൂടി സ്റ്റോപ്പുകൾ അനുവദിക്കാൻ വികസന സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.

Madurai – Guruvayur, Visakhapatnam – Kollam Express trains have started stopping at Irinjalakuda – Irinjalakuda Railway Station Development Committee says the series of strikes are starting to bear fruit

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page