നന്ദഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാനന്ദലയം പരിപാടിയുടെ വഴിപാട് സമർപ്പണം നഗരസഭ ചെയർമാൻ എം.പി ജാക്സൺ നിർവഹിച്ചു

ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ മെയ് 31 ന് വൈകീട്ട് നടക്കുന്ന നന്ദഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാനന്ദലയം പരിപാടിക്കായി ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ എം.പി. ജാക്സൺ സാന്ദ്രാനന്ദലയത്തിനുള്ള അദ്ദേഹത്തിൻ്റെ വഴിപാട് മേൽശാന്തി പുരുഷോത്തമൻ തിരുമേനിയുടെ സാന്നിധ്യത്തിൽ സമർപ്പിച്ചു.

ചെറുതൃക്കോവിൽ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിന് ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി സി. ജയശങ്കർ സ്വാഗതവും നിഷ മേനോൻ നന്ദിയും പറഞ്ഞു. ട്രഷറർ ജയരാമൻ, കോഡിനേറ്റർ ഇൻ ചാർജ് പുരുഷോത്തമൻ, എന്നിവർ നേതൃത്വം നൽകി.

നന്ദഗോവിന്ദം ഭജൻസിൻ്റെ മെയ് മെയ് 31ന് സാന്ദ്രാനന്ദലയം പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് 9995894419 9846564868 8593888090

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page