കരുവന്നൂർ : മുനമ്പത്തെ ജനകീയ സമരം ഒന്നും പ്രശ്നമല്ലന്നും സ്ഥലം പിടിച്ചെടുക്കും എന്നുള്ള സംസ്ഥാന വഖഫ് ബോർഡിന്റെ തീരുമാനത്തെ ശക്തമായി എതിർക്കുമെന്ന് ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ ജോളി വടക്കൻ അഭിപ്രായപ്പെട്ടു. വഖഫ് അധിനിവേശത്തിനെതിരെ കരുവന്നൂർ എ.കെ.സി.സി യുടെ നേതൃത്വത്തിൽ കരുവന്നൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ നടന്ന പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തെ കണ്ണീർ ഏതാനും കുടുംബങ്ങളുടെ മാത്രമല്ല ഈ രാജ്യത്തിന് പലയിടത്തും സംഭവിച്ചു കഴിഞ്ഞ് ദുരന്തമാണ്. മുനമ്പത്ത് കുടുംബങ്ങളെയും നിരവധി ആരാധനാലയങ്ങളുടെയും നിയമാനുസൃത സ്വത്ത് പിടിച്ചുപറിക്കാൻ ഇടതു വലതു രാഷ്ട്രീയക്കാർ മത്സരിക്കുകയാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുനമ്പത്തെ പാവങ്ങളായ മനുഷ്യർക്കുവേണ്ടി സംസാരിക്കാൻ നിയമസഭയിൽ ഒരാൾ പോലും ഉണ്ടായില്ല. നീതിക്കു വേണ്ടിയുള്ള സഹനസമരം എത്രയും വേഗം പരിഹരിക്കാൻ നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം സർക്കാറിനോടും വഖഫ് ബോർഡിനോടും ആവശ്യപ്പെട്ടു.
ചടങ്ങിൽ കരുവന്നൂർ പള്ളി വികാരി ഫാദർ ഡേവിസ് കല്ലിങ്ങൽ, എ കെ സി സി പ്രസിഡന്റ് ജോസഫ് തെക്കുടൻ, വൈസ് പ്രസിഡന്റ് ഷാബു വിതയത്തിൽ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive