പൊറത്തിശ്ശേരി : ഹിന്ദു ഏകതാ സമ്മേളനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട സേവാഭാരതിയുടെ നേതൃത്വത്തിൽ ഹിന്ദു ഏകതാ സമ്മേളന നഗരിയായ സംഗമഗ്രാമ മാധവൻ നഗറിൽ (പൊറത്തിശ്ശേരി കണ്ടാരന്തറ മൈതാനം) രക്തദാന രജിസ്ട്രേഷൻ കൗണ്ടറിൻ്റെ ഉൽഘാടനം ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡൻ്റ് ശ്രീ നളിൻ ബാബു നിർവഹിച്ചു.
ഹിന്ദു ഏകതാ സമ്മേളനം നടക്കുന്ന സംഗമഗ്രാമ മാധവൻ നഗറിനോട് ചേർന്നാണ് സേവാഭാരതിയുടെ രക്തദാന രജിസ്ട്രേഷൻ കൗണ്ടർ പ്രവർത്തിച്ചിരുന്നത്. സേവാഭാരതി ട്രഷറർ ഐ രവീന്ദ്രൻ , ആരോഗ്യ ആയാം കൺവീനർ ജഗദീശ് പണിക്കവീട്ടിൽ,എക്സിക്ക്യൂട്ടീവ് സമിതി അംഗങ്ങളായ പി മോഹനൻ, പ്രകാശൻ കൈമാപ്പറമ്പിൽ, രാജേഷ് കുട്ടൻ, കെ രാധാകൃഷ്ണൻ, ഗോപിനാഥൻ പീടികപ്പറമ്പിൽ, ഹരികുമാർ തളിയക്കാട്ടിൽ , ജയശങ്കർ, രാജിലക്ഷ്മി സുരേഷ് ബാബു, സൗമ്യ സംഗീത് , സേവാഭാരതി പാലിയേറ്റീവ് നഴ്സ് സംഗീത ബാബുരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
ഹിന്ദു ഏകതാ സമ്മേളനത്തിന് എത്തിച്ചേർന്ന ആളുകളെ രക്തദാനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും അവരെ സേവാഭാരതിയുടെ രക്തദാനഗ്രൂപ്പിൽ ഉൾപ്പെടുത്തുകയും ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

