കേന്ദ്രസർക്കാർ പദ്ധതിയെന്ന് പറയാൻ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് മടിയോ?

ഇരിങ്ങാലക്കുട : സമഗ്രമായ പ്രാഥമിക ആരോഗ്യ പരിപാലന സേവനങ്ങൾ സമൂഹത്തോട് കൂടുതൽ അടുപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട നഗരസഭയിൽ ആദ്യമായി ആരംഭിച്ച അർബൻ ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്‍റെ ഉദ്ഘാടന ചടങ്ങിൽ ഇത് കേന്ദ്ര പദ്ധതിയാണെന്ന് പറയാൻ നഗരസഭ വൈമുഖ്യം പ്രകടിപ്പിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കൗൺസിലർമാർ വേദി ബഹിഷ്കരിച്ചു.

കൊരുമ്പിശ്ശേരിയിൽ നഗരസഭ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ പദ്ധതി കേന്ദ്രസർക്കാരിന്‍റെ ആയുഷ്മാൻ ഭാരതിന്‍റെ കീഴിലുള്ള പദ്ധതിയാണെന്ന് നഗരസഭ മറച്ചുവെച്ച് എന്നാണ് ബിജെപി ആരോപണം. കൂടാതെ ചടങ്ങിന്‍റെ അധ്യക്ഷസ്ഥാനം നഗരസഭ വൈസ് ചെയർമാന് നൽകിയതിലും ഇവർ പ്രതിഷേധിച്ചു. വാർഡുകളിൽ നടക്കുന്ന ചടങ്ങുകളിൽ വാർഡ് കൗൺസിൽമാരാണ് അധ്യക്ഷത വഹിക്കുക എന്ന് ഇവർ പറയുന്നു.

continue reading below...

continue reading below..


ചടങ്ങിൽ സ്വാഗതം ആശംസിക്കേണ്ട വാർഡ് കൗൺസിലർ അമ്പിളി ജയൻ ഈ രണ്ടു വിഷയങ്ങളിലും പ്രതിഷേധിച്ചു വേദിയിൽ നിന്നും മാറി സദസ്സിന്‍റെ മുൻനിരയിൽ ഇരുന്നു.

കേന്ദ്ര വിഹിതംകൊണ്ട് നടപ്പാക്കുന്ന പദ്ധതികൾ എല്ലാം നഗരസഭ മനപ്പൂർവ്വം ചടങ്ങുകളിൽ ഇവയുടെ വിശദാംശങ്ങൾ പറയാതിരിക്കുകയാണെന്നും അമ്പിളി ജയൻ കുറ്റപ്പെടുത്തി.

എന്നാൽ ഈ വിഷയവുമായി സംബന്ധിച്ചുള്ള നഗരസഭാ ചെയർപേഴ്സൺ സുജാ സഞ്ജീവ്കുമാറിന്റെ പ്രതികരണം വ്യത്യസ്തമായിരുന്നു. കാലാകാലങ്ങളായി കേന്ദ്ര ധനകാര്യ കമ്മീഷൻ നഗരസഭകൾക്ക് അനുവദിക്കുന്ന ഗ്രാൻഡ് പോലെയുള്ള ഒരു ഗ്രാൻഡ് തന്നെയാണ് ഈ പദ്ധതിക്കും അനുവദിച്ചതെന്നും, ഇത്തരം പദ്ധതികളൊന്നും കേന്ദ്ര പദ്ധതികൾ ആയി പറയാറില്ലെന്നും നഗരസഭ ചെയർപേഴ്സൺ വ്യക്തമാക്കി. ഇത് ഒരു രാഷ്ട്രീയ വിവാദം ആക്കേണ്ട ആവശ്യമില്ലെന്നും അവർ പറഞ്ഞു.


നഗരസഭ നേരിട്ട് നടത്തുന്ന ഔദ്യോഗിക പരിപാടികൾ എല്ലാം നഗരസഭ വൈസ് ചെയർമാൻ തന്നെയാണ് അധ്യക്ഷപദം അലങ്കരിക്കാറുള്ളത്. ഇത് കാലാകാലങ്ങളിലായി ഒരു കീഴടക്കുമായി തുടരുന്നതാണ്, മാത്രമല്ല കൗൺസിലും അംഗീകരിച്ച കാര്യമാണ്. വാർഡുകളിൽ നടക്കുന്ന സ്വകാര്യ പരിപാടികൾക്ക് വാർഡ് കൗൺസിലർമാർക്ക് അധ്യക്ഷരാകാമെന്നും ചെയർപേഴ്സൺ കൂട്ടിച്ചേർത്തു

join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
subscribe YouTube Channel
https://www.youtube.com/irinjalakudanews

You cannot copy content of this page