സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ലീഗ് മത്സരങ്ങൾ ആദ്യമായി ഇരിങ്ങാലക്കുടയിൽ ഏപ്രിൽ 27ന്

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി സംഘടിപ്പിക്കുന്ന ജെയിൻ സെബി മെമ്മോറിയൽ കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ ലീഗ് മത്സരങ്ങൾ ഏപ്രിൽ 27ന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമിയിലും കാത്തോലിക് സെന്ററിലുമായി നടക്കും.

അക്കാഡമിയുടെ സ്ഥാപകാംഗവും മുൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി വോളിബാൾ താരവും ദേശീയ ബാഡ്മിന്റൺ താരവും ആയിരുന്ന ജെയിൻ സെബിയുടെ സ്മരണാർത്ഥം ആണ് ലീഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, കൊല്ലം, എറണാകുളം, തൃശൂർ മലപ്പുറം,പാലക്കാട് ജില്ലകളിൽനിന്നുമായി അന്തർ ദേശീയ കളിക്കാർ ഉൾപ്പെടെ എൺപതോളം പ്രശസ്ത താരങ്ങൾ മത്സരങ്ങളിൽ പങ്കെടുക്കും

1. അവനീർ ഏവിയേഷൻസ് തൃശൂർ,
2, കൊച്ചിൻ സ്മാഷേഴ്സ്, എറണാകുളം,
3, കാസ ഇരിങ്ങാലക്കുടട,
4, ഡിബി എ തൃശൂർ,
5, ഇരിങ്ങാലക്കുട വിന്നേഴ്സ്,
6, ഷാൻ സ്പോർട്ട് ചാലക്കുടി,
7, കോലോത്തുംപടി ഷട്ടിൽ ക്ലബ്,
8. തൃശൂർ ടെന്നീസ് ട്രസ്റ്റ്,തൃശൂർ

എന്നീ എട്ടു ഫ്രാഞ്ചൈസികൾ കളിക്കാരെ ലേലത്തിലെടുത്തു മത്സരങ്ങൾക്ക് സജ്ജമായിക്കൊണ്ടിരിക്കുന്നു.



ഓരോ ടീമുകളിലും 40 വയസ്സിനു മുകളിൽ 50 വയസ്സിനു മുകളിൽ 60 വയസ്സിനു മുകളിൽ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിയാണ് മത്സരങ്ങൾ നടക്കുക പരസ്പരം നടക്കുന്ന മത്സരങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന നാലു ടീമുകൾ സെമി ഫൈനലിലേക്ക് യോഗ്യത നേടും.അതിൽ നിന്നും ജയിക്കുന്ന രണ്ടു ടീമുകൾ ഫൈനലിൽ മത്സരിക്കും.

വിജയ്‌യികൾക്കു ജെയിൻ സെബി മെമ്മോറിയൽ റോളിങ്ങ് ട്രോഫിയും വ്യക്തിഗത ട്രോഫികളും 50000/- കയുടെ ക്യാഷ് അവാർഡുകളും സമ്മാനിക്കും.

ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ശ്രീ ഷാജൻ മത്സരങ്ങൾ ഉൽഘടനം ചെയ്യും. ക്രൈസ്റ്റ് മൊണാസ്റ്ററി പ്രിയോർ ഫാദർ ജോയ് പീനിക്കപ്പറമ്പിൽ മുഖ്യാഥിതിയായിരിക്കും.

ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ സ്റ്റാൻലി ലാസർ, പ്രസിഡണ്ട്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി, പീറ്റർ ജോസഫ് , സെക്രട്ടറി, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി, ടോമി മാത്യു, ട്രഷറർ, ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് അക്വാട്ടിക് ഷട്ടിൽ അക്കാദമി, ആൾജോ, ടൂർണമെൻറ് കോ ഓർഡിനേറ്റർ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page