ഇരിങ്ങാലക്കുട : കെ വി രാമനാഥൻ മാസ്റ്ററുടെ വിയോഗമുണ്ടായിട്ട് രണ്ട് സംവത്സരം തികയുന്ന അവസരത്തിൽ . രാമനാഥൻ മാസ്റ്റർ സ്ഥാപകനും സംസ്ഥാന വൈസ് പ്രസിഡണ്ടുമായിരുന്ന യുവകലാസാഹിതി – മാഷ് പ്രസിഡണ്ടായിരുന്ന മഹാത്മാഗാന്ധി റീഡിങ് റൂം & ലൈബ്രറിയുമായി ചേർന്ന് സംയുക്തമായി ഏപ്രിൽ 9 ന് 4.30 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വച്ച് അനുസ്മരണ സമ്മേളനം നടത്തുന്നു.
യുവകലാസാഹിതി ഏർപ്പെടുത്തിയ 25000 രൂപയും കീർത്തിപത്രവുമടങ്ങുന്ന യുവകലാസാഹിതി- കെ വി രാമനാഥൻ സാഹിത്യസമ്മാനം 2025 ഈ വർഷം മലയാളത്തിൻ്റെ പ്രിയപ്പെട്ട നോവലിസ്റ്റ് സി.രാധാകൃഷ്ണന് സമർപ്പിക്കും.
കവിയും വാഗ്മിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡണ്ടുമായ ആലങ്കോട് ലീലാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യുവകലാസാഹിതി തൃശൂർ ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം പങ്കെടുക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive