ഇരിങ്ങാലക്കുട : കേരള കലാമണ്ഡലത്തിൽ 2024 വർഷത്തിൽ ബി.എ മോഹിനിയാട്ടത്തിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച കലാമണ്ഡലം അതുല്യ പ്രതാപന് പത്മശ്രീ കലാമണ്ഡലം സത്യഭാമടീച്ചർ ട്രസ്റ്റിൻ്റെ ഉപഹാരവും, ക്യാഷ് പ്രൈസും , ട്രസ്റ്റിൻ്റെ ചെയർപേഴ്സൺ കലാമണ്ഡലം ചന്ദ്രികാ മേനോൻ സമ്മാനിച്ചു. കേരള കലാമണ്ഡലത്തിലെ നിള ക്യാമ്പസിലാണ് ചടങ്ങ് നടന്നത്.
ഇരിങ്ങാലക്കുട ചേലൂർ നിവസിയായ പ്രതാപൻ എഴുപ്പുറത്തിൻ്റെയും സിന്ധു പ്രതാപൻ്റെയും മകളാണ് കലാമണ്ഡലം അതുല്യ പ്രതാപൻ. സർക്കാർ – സാസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെലോഷിപ്പ് മോഹിനിയാട്ടത്തിന് അതുല്യക്ക് ഈ വർഷം ലഭിച്ചിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

