തൃശൂർ : അവകാശലക്ഷ്യ സഫലീകരണത്തിനായി, കേരള സർവീസ് പെൻഷനേഴ്സ് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് മുഴുവൻ ജില്ലകളിൽ നിന്നും സെക്രട്ടറിയേറ്റ് നടയിൽ സമരത്തിനായി എത്തിയ സർവീസ് പെൻഷൻകാരെ കേരള സർവീസ് പെൻഷനേഴ്സ് ലീഗ് തൃശ്ശൂർ ജില്ലാ കമ്മിറ്റി അനുമോദിച്ചു.
കേരളത്തിലെ സർവീസ് പെൻഷൻകാർക്ക് കേരള സർവീസ് പെൻഷൻ ലീഗിലുള്ള അചഞ്ചല വിശ്വാസമാണ് സമര വിജയത്തിന് കാരണമെന്ന് ജില്ലാ കമ്മിറ്റി ഐക്യകണ്ഠേന പറയുന്നു. ഈ സമരത്തിന്റെ നടുനായകത്വം വഹിച്ച സംസ്ഥാന പ്രസിഡന്റ് അഹമ്മദ് മേപ്പത്തൊടിക, ജനറൽ സെക്രട്ടറി എ കെ സൈനുദ്ദീൻ മാസ്റ്റർ, ട്രഷറർ പി വി അബ്ദുൽ റഹ്മാൻ മാസ്റ്റർ, തിരുവനന്തപുരത്ത് സമര വിജയത്തിനായി നിരവധി ദിനങ്ങൾ നിലകൊണ്ട സംസ്ഥാന വൈസ് പ്രസിഡന്റ് നസീം ഹരിപ്പാട്, മലപ്പുറം ജില്ലയിൽനിന്ന് പരമാവധിപേരെ സംഘടിപ്പിച്ച സംസ്ഥാന സെക്രട്ടറി എൻ മൊയ്തീൻ മാസ്റ്റർ എന്നിവരെ തൃശ്ശൂർ ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ അനുമോദിച്ചിട്ടുണ്ട്.
പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷാമാശ്വാസ കുടിശ്ശികയും അടിയന്തിരമായി വിതരണം ചെയ്യുന്നതിൽ സംസ്ഥാനത്തെ ഇടതുപക്ഷ സർക്കാർ ഇനിയും വീഴ്ച വരുത്തിയാൽ മുഴുവൻ പെൻഷൻകാരും അവരുടെ കുടുംബാംഗങ്ങളോടൊപ്പം സമര രംഗത്തിറങ്ങുവാൻ സംസ്ഥാന കെ എസ് പി എൽ കമ്മിറ്റിയുടെ അനുമതി തേടിയിട്ടുണ്ട്.
സംസ്ഥാന കമ്മിറ്റിയുടെ അനുമതിയോടെ നീതിന്യായ കോടതികളിലും പെൻഷൻ പരിഷ്കരണ കുടിശികക്കായും,ക്ഷാമാ ശ്വാസ കുടിശികക്കായും അചഞ്ചലമായ പോരാട്ടം സംഘടിപ്പിക്കും. ജില്ലാ പ്രസിഡന്റും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി എ സീതി മാസ്റ്റർ, സെക്രട്ടറി ടി കെ കൊച്ചു ഇബ്രാഹീം, കെ എസ് പി എൽ ജില്ലാ സ്ഥാപക പ്രസിന്റായിരുന്ന കെ കെ മുഹമ്മദ് കുട്ടി മാസ്റ്റർ, ജില്ലാ കോഡിനേറ്ററും സംസ്ഥാന കൗൺസിലറുമായ കെ എ സിദ്ദീഖ് മാസ്റ്റർ പൊറ്റ എന്നിവരാണ് സമരഭടന്മാരെയും പെൻഷൻ ലീഗ് സംസ്ഥാന കമ്മിറ്റിയെയും അനുമോദിച്ച് പ്രസ്താവന ഇറക്കിയിട്ടുള്ളത്
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com