ഇരിങ്ങാലക്കുട : കേരള പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ കേരള യുണൈറ്റഡും മുകുന്ദപുരം പബ്ലിക് സ്കൂളും ഫുട്ബോൾ പ്രതിഭകളെ വാർത്തെടുക്കാൻ കൈകോർക്കുന്നു. സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ യുണൈറ്റഡ് വേൾഡ് ഗ്രൂപ്പിന് കീഴിലുള്ള അഞ്ച് പ്രൊഫഷണൽ ഫുട്‌ബോൾ ക്ലബ്ബുകളിൽ ഒന്നാണ് കേരള യുണൈറ്റഡ് F C. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വിജയകരമായി മാറിയ കേരള യുണൈറ്റഡ് കഴിഞ്ഞ 2 സീസണുകളിൽ തുടർച്ചയായി കേരള പ്രീമിയർ ലീഗ് കിരീടം നേടി. കേരളത്തിൽ നിന്നും യുവ പ്രതിഭകളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള യുണൈറ്റഡ് അക്കാദമികൾ പ്രവർത്തിച്ചു വരുന്നത്. സെന്റ് ജോസഫ് കോളേജ്, ഇരിങ്ങാലക്കുടയുമായി ചേർന്ന് വനിത ഫുട്ബോളിലും തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് കേരള യുണൈറ്റഡ് FC.
ഫുട്ബോളിനോട് വളരെ ഇഷ്ടമുള്ള കുട്ടികളെ പ്രൊഫഷണൽ രീതിയിലുള്ള ട്രെയിനിങ്ങിലൂടെ വളർത്തിയെടുക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം. അക്കാദമിയിൽ നിന്നും മികച്ച പ്രകടനം നടത്തുന്ന കളിക്കാരെ സീനിയർ ടീമിലേക്ക് കൊണ്ടുവരിക എന്നതും ക്ലബ്ബിന്റെ ഒരു ലക്ഷ്യമാണ്.
ഫുട്ബോളിന് പ്രാധാന്യം ഏറിവരുന്ന ഈ കാലത്ത് കേരളത്തിലെ മുൻനിരയിലുള്ള അക്കാദമികളിൽ ഒന്നുമായി കൈകോർക്കുന്നതിലൂടെ ഫുട്ബോളിൽ താല്പര്യമുള്ള മുകുന്ദപുരം പബ്ലിക് സ്കൂളിലെ വിദ്യാർഥികൾക്ക് പുറമെ പരിസരപ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് കൂടി പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള വാതിൽ തുറന്നുകൊടുക്കാൻ ആവുമെന്നാണ് പ്രതീക്ഷ.
മണപ്പുറം ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി ദാസ്, മുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ജിജി കൃഷ്ണ എൻ ജി, കേരള യുണൈറ്റഡ് എഫ്. സി ഡയറക്ടർ ഡെന്നി ജേക്കബ്, മുകുന്ദപുരം പബ്ലിക് സ്കൂൾ കായിക അധ്യാപകൻ ജോസഫ് മൂലൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.
മുകുന്ദപുരം പബ്ലിക് സ്‌കൂൾ കൂടാതെ IES പബ്ലിക് സ്‌കൂൾ- തൃശ്ശൂർ, ദീപ്‌തി HSS – തലോർ എന്നിവിടങ്ങളിലും വിജയകരമായി പവർത്തിച്ചുവരികയാണ് കേരള യുണൈറ്റഡ് ഫുട്ബോൾ അക്കാദമി CO,U 14,U 19 എന്നീ ബാച്ചുകൾ കൂടാതെ പെൺകുട്ടികൾക്കായുള്ള സ്പെഷ്യൽ ബാച്ചും ഇവിടങ്ങളിൽ പ്രവർത്തിച്ചുവരുന്നു. 2024 ഏപ്രിലിൽ ” മില്യൻ റുപ്പീസ് ഫീറ്റ്” എന്ന പേരിൽ യൂണൈറ്റഡ് വേൾഡ് അക്കാദമിയുമായി സഹകരിച്ച് നടത്തിയ ഇന്റർനാഷണൽ ട്രയൽസിലൂടെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് യൂറോപ്പ്യൻ ഫുട്ബോൾ -ട്രയിനിങ്ങിനുള്ള അവസരം ഒരുക്കാനും കേരള യുണൈറ്റഡിന് സാധിച്ചു.
ഈ വരുന്ന വർഷങ്ങളിൽ കേരള ഫുട്ബോൾ അസോസിയേഷന്റെ കീഴിൽ നടന്നുവരുന്ന വിവിധ പായപരിധിയിലുള്ള (U10,U14,u17,u19,u21) റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്‌സ് ആൻഡ് ഡെവലപ്മെന്റ് ലീഗ്, ചാക്കോളാസ് ഗോൾഡ് ട്രാഫി. ബേബി ലീഗ്. അക്കാദമി ലീഗ് എന്നിവയിലും പങ്കെടുക്കുക എന്നതും ക്ലബ്ബിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8138003666, 9847405667
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com