രാജ്യത്ത് SIR നടപ്പിലാക്കുന്നതിനെതിരെ എൽ.ഡി.എഫ് കാറളം സെന്ററിൽ പ്രകടനം സംഘടിപ്പിച്ചു

കാറളം : രാജ്യത്ത് SIR ( തീവ്ര വോട്ടർ പട്ടിക പുനപരിശോധന) നടപ്പിലാക്കുന്നതിനെതിരെ എൽ.ഡി.എഫ് കാറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാറളം സെന്ററിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

സി പി ഐ (എം) ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.ആർ. വിജയ പൊതുയോഗം ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ.എസ്. ബൈജു അദ്ധ്യക്ഷനായി. സി.പി.ഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, സി പി ഐ (എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം എ.വി. അജയൻ, സിപിഐ കാറളം ലോക്കൽകമ്മിറ്റി സെക്രട്ടറി
സുധീർദാസ്. എം, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്‌ തുടങ്ങിയവർ സംസാരിച്ചു.

സി പി ഐ (എം) കാറളം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ.വി. സജിത്ത് സ്വാഗതവും സി.പി.ഐ കാറളം ലോക്കൽകമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി സി.കെ. ആരോമലുണ്ണി നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page