രേണു രാമനാഥിന് ലളിതകലാ അക്കാദമി വിജയകുമാർ മേനോൻ സ്മാരക പുരസ്കാരം

രേണു രാമനാഥിന് ലളിതകലാ അക്കാദമി വിജയകുമാർ മേനോൻ സ്മാരക പുരസ്കാരം – കലയെഴുത്തിലെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. 25,000/- രൂപയും ശില്പി സുഭാഷ് വിശ്വനാഥൻ രൂപ കല്‌പന ചെയ്ത ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

കേരള ലളിതകലാ അക്കാദമിയും വിജയകുമാർ മേനോൻ സ്‌മാരക സമിതിയും സംയുക്തമായി 2025 നവംബർ 1ന് അക്കാദമിയുടെ തൃശൂർ ആസ്ഥാന മന്ദിരത്തിൽ വൈകുന്നേരം 6 മണിക്ക് വിജയകുമാർ മേനോൻ അനുസ്‌മരണവും, പുരസ്‌കാര സമർപ്പണവും, കലാപ്രദർശനവും നടക്കും.

പ്രശസ്‌ത കലാചരിത്രാദ്ധ്യാപകനും നിരൂപകനുമായിരുന്ന വിജയകുമാർ മേനോൻ്റെ സ്‌മരണ നിലനിർത്തുന്നതിനും അദ്ദേഹത്തിൻ്റെ സംഭാവനങ്ങൾ കലാലോകത്ത് എന്നെന്നും ഓർമ്മിക്കപ്പെടുന്നതിനുമായി രൂപീകരിച്ച വിജയകുമാർ മേനോൻ സ്മാരക സമിതിയും കേരള ലളിതകലാ അക്കാദമിയും സംയുക്തമായി എല്ലാവർഷവും കലാരംഗത്തു പ്രവർത്തിക്കുന്ന രണ്ടു സമുന്നത വ്യക്തികൾക്കാണ് പുരസ്‌കാരങ്ങൾ നൽകി വരുന്നത്.

2025 ലെ വിജയകുമാർ മേനോൻ പുരസ്‌കാരങ്ങൾക്ക് കലയെഴുത്തിലെ സംഭാവന കൾ മാനിച്ചുകൊണ്ട് രേണു രാമനാഥിനെയും, ശില്പ‌കലാ രംഗത്തെ സമഗ്ര സംഭാവനക്ക് വത്സൻ കൂർമ കൊല്ലേരിയെയും തെരഞ്ഞെടുത്തു. കേരള ലളിതകലാ അക്കാദമി ചെയർപേഴ്‌സൺ മുരളി ചീമോത്ത്, ലതാ ദേവി എൻ.ബി, ലക്ഷ്മി മേനോൻ, നിർമ്മൽ സി.ജെ. എന്നിവരുൾപ്പെടുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.

സമകാലീന ഇന്ത്യൻ കലാരംഗത്തെ, പ്രത്യേകിച്ച് ദൃശ്യകലകളെകുറിച്ച് നിരൂപണബുദ്ധിയോടെ എഴുതുന്ന പ്രശസ്‌ത എഴുത്തുകാരിയാണ് രേണു രാമനാഥ്. ഇരിങ്ങാലക്കുടയുടെ അഭിമാനമായിരുന്ന ബാലസാഹിത്യകാരൻ കെ.വി.രാമനാഥൻ മാസ്റ്ററുടെ മകളാണ് രേണു. ഇരിങ്ങാലക്കുടയിൽ ജനിച്ച അവർ മാധ്യമരംഗത്ത് പ്രവർത്തിച്ചിരുന്ന കാലത്താണ് കലയിലേക്കും നാടകത്തിലേക്കും എത്തുന്നത്. അന്ന് മുതൽ കലാ സാംസ്കാരിക വാർത്തകൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് നാടകരംഗത്ത് സജീവമായിരുന്നു. 1998-ൽ നടന്ന ദേശീയ വനിത നാടകോത്സവത്തിലൂടെ നാടകത്തെ തൻ്റെ ജീവിതത്തിൻ്റെ ഭാഗമാക്കുകയും ചിത്രകാരനായ ഭർത്താവ് രാജൻ കൃഷ്‌ണനോടൊപ്പം അനവധി വേദികൾ ഒരുക്കുന്നതിൽ പങ്കാളിയാവുകയും ചെയ്തു.

ഇതിനോടനുബന്ധിച്ച് വുമൺസ് ആർട്ടിസ്റ്റ് കളക്‌ടീവ് നൽകുന്ന 10,000/- രൂപയുടെ സ്കോളർഷിപ്പിന് തൃശൂർ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്‌സിലെ പെയിൻ്റിംഗ് വിഭാഗത്തിലെ നാലാം വർഷ വിദ്യാർത്ഥിനി ഹിന്ദ് സലീമാണ് അർഹയായിട്ടുള്ളത്.

കേരള ലളിതകലാ അക്കാദമി സെക്രട്ടറി എബി എൻ. ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ നവംബർ 1 വൈകുന്നേരം 6 മണിക്ക് അക്കാദമി ആസ്ഥാനമന്ദിരത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങിൻ്റെ ഉദ്ഘാടനവും പുരസ്ക‌ാര സമർപ്പണവും കേരള സംഗീത നാടക അക്കാദമി ചെയർപേഴ്‌സൺ പത്മശ്രീ മട്ടന്നൂർ ശങ്കരൻകൂടി നിർവ്വഹിക്കും. ഡോ. സി.എസ്. ജയറാം അനുസ്‌മരണ പ്രഭാഷണം നടത്തും. വിജയകുമാർ മേനോൻ സ്മാരക സമിതി ചെയർപേഴ്‌സൺ ഖതാദേവി എൻ.ബി. പരിപ്രേക്ഷ്യവും കലാപ്രദർശനത്തിൻ്റെ ഉദ്ഘാടനം ചിത്ര കാരി സജിത ആർ. ശങ്കറും നിർവ്വഹിക്കും. അക്കാദമി നിർവ്വാഹക സമിതി അംഗം സുനിൽ അശോകപുരം ആശംസ അർപ്പിക്കും വിജയകുമാർ മേനോൻ സ്‌മാരക സമിതി സെക്രട്ടറി ലക്ഷ്മി മേനോൻ സ്വാഗതവും ട്രഷറർ നിർമ്മൽ സി.ജെ നന്ദിയും രേഖപ്പെടുത്തും കലാപ്രദർശനം നവംബർ 7ന് സമാപിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page