കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ ഐ ടി യു ബാങ്ക് യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ്

ഇരിങ്ങാലക്കുട : കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗനൈസേഷൻ (KUBSO) ഐ.ടി.യു ബാങ്ക് യൂണിറ്റ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ഐ.ടി.യു ബാങ്ക് ജീവനക്കാരിയായ മിനി ബി ക്ക് യാത്രയേയ്പ്പും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ KUBSO അംഗങ്ങളുടെ മക്കൾക്കു ക്യാഷ് അവാർഡും പുതിയ ജീവനക്കാർക്കു KUBSO മെബർഷിപ്പും നല്കി.

KUBSO ITU ബാങ്ക് യൂണിറ്റ് പ്രസിഡന്റ് കെ പി സെബാസ്റ്റ്യൻ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ.ടി.യു ബാങ്ക് ചെയർമാനും കെ പി സി സി മുൻ ജനറൽ സെക്രട്ടറിമായിരുന്ന എം പി ജാക്സൺ ഉദ്‌ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് മാനേജിങ്ങ് ഡയറക്ടർ ടി കെ ദിലീപ്കുമാർ, ഐ.ടി.യു ബാങ്ക് ഡയറക്ടർ സി കെ അജിത്ത്കുമാർ , KUBSO സംസ്ഥാന വൈസ് പ്രസിഡന്റ് ഷാജു എം ർ, KUBSO സംസ്ഥാന ഓർഗനൈസിങ്ങ് ജനറൽ സെക്രട്ടറിമാരായ എൻ ജെ ജോയ് , എ ആശ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സമ്മേളനത്തിൽ KUBSO ഐ.ടി.യു ബാങ്ക് യൂണിറ്റ് സെക്രട്ടറി ടോം എം ജെ സ്വാഗതവും KUBSO ഐ.ടി.യു ബാങ്ക് യൂണിറ്റ് ട്രഷറർ കലേഷ് എം കെ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page