KL45 UAE യുടെ നേതൃത്വത്തിൽ ’കളിയും ചിരിയും’ കുടുംബ സംഗമം നടന്നു, സെപ്റ്റ്‌മ്പർ 22 ന് നടക്കുന്ന ‘ഓണം പൊന്നോണം 2024 ‘ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു

പ്രവാസി : യുഎഇയിലെ ഇരിങ്ങാലക്കുടക്കാരുടെ കൂട്ടായ്മയായ KL45 UAE യുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ “കളിയും ചിരിയും” എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ ഞായറാഴ്ച്ച രാവിലെ 10 മണിമുതൽ വൈകീട്ട് 5 മണിവരെയായിരുന്നു പരിപാടികൾ.


അംഗങ്ങൾക്ക്‌ യൂ എ ഇ യിലെ നിയമവശങ്ങളെ കുറിച്ചും പുതിയ ബിസിനസ്സ് സംരംഭംങ്ങൾ തുടങ്ങുവാനുള്ള സാധ്യതകളെക്കുറിച്ചും പ്രവാസികളിൽ ആവശ്യമായ സമ്പാദ്യ ശീലങ്ങളെ കുറിച്ചും മനസ്സിലാക്കാനും സംശയനിവാരണത്തിനുമായി പ്രശസ്ത അഭിഭാഷകൻ അഡ്വ നിതിൻ ജോസഫ്, കൂട്ടായ്മയിലെ അംഗങ്ങളായ ഫിറോസ് അബ്ദുള്ള, ദീപക് പുരയാറ്റ് എന്നിവരുടെ നേതൃത്വത്തിൽ ഇന്ററാക്ടീവ് സെഷൻ സംഘടിപ്പിച്ചു. പ്രോഗ്രാം കോഡിനേറ്റർ മിസ്ബാ യൂനസ് സ്വാഗതവും വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ ദിലീപ് ചാണാശ്ശേരി, സുനിൽ രാജ് എന്നിവർ ആശംസകളും അർപ്പിച്ചു. തുടർന്ന് കുടുംബാംഗങ്ങൾ സ്വയം പരിചയപ്പെടുത്തി.

കൂട്ടായ്മയിലെ അംഗങ്ങളുടെ ഗാനലാപനങ്ങളും, വിവിധ വിനോദ പരിപാടികളും, ലിയോ തോമസ്, ദീപക് പുരയാറ്റ്, അവതാരകരായ കാർത്തിക, അഗ്നി അനിൽ എന്നിവരുടെ നേതൃത്വത്തിൽ നടന്ന മത്സരങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. പ്രായ വ്യത്യാസമില്ലാതെ കായിക- വിനോദ പരിപാടികളിൽ കുടുംബാംഗങ്ങൾ പങ്കാളികളായി.

KL45 UAE യുടെ അടുത്ത വലിയ ആഘോഷ പരിപാടിയായ സെപ്റ്റ്‌മ്പർ 22 നു നടക്കുന്ന ഓണം പൊന്നോണം 2024 ന്റെ ആദ്യ പോസ്റ്റർ പ്രകാശനം പ്രോഗ്രാം കോർഡിനേറ്ററായ ബിജു ഭാസ്കർ സബ്-കോർഡിനേറ്റർ മാരായ സ്റ്റോബി ജോസ്‌, ലിയോ തോമസ് കൂടാതെ വർക്കിങ് കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു. KL45 UAE നടത്തിയ ഫുട്ബോൾ ( കോപ്പ അമേരിക്ക – യൂറോപ്പ് കപ്പ് ) വിജയിക്കുന്നവരെ പ്രവചിക്കുന്ന മത്സരത്തിൽ നറുക്കെടുപ്പിൽ ഗ്രൂപ്പംഗമായ ജീസ് കൂനൻ വിജയിയായി. കളിയും ചിരിയുമായി സംഗമിച്ച് പരിപാടിയിൽ പങ്കാളികളായവർക്ക് സ്നേഹോപഹാരങ്ങളും, കൈ നിറയെ സമ്മാനങ്ങളും നൽകി. പരിപാടിയിൽ വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളും ഒരുക്കിയിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page