ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും അത്തം മുതൽ തിരുവോണം വരെയുള്ള നാളുകളിൽ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുര നടയിൽ പൂക്കളം ഒരുക്കുന്നു. ദേവസ്വം പൂക്കളുവുമായി ഒരുക്കുന്ന ഭക്തജനങ്ങൾ സഹകരിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.
കൂടാതെ ക്ഷേത്രത്തിൻ്റെ പരിസരങ്ങളിൽ പൂക്കളം തീർക്കുന്നത് ദേവസ്വം അനുമതിയോടു കൂടി മാത്രമേ പാടുള്ളൂ എന്നും അറിയിപ്പിൽ പറയുന്നുണ്ട്.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിൽ കിഴക്കേ ഗോപുര നടയിൽ ഒരുക്കുന്ന പൂക്കളം ഭക്ത ജനങ്ങൾക്ക് സമർപ്പണമായി നടത്താവുന്നതാണ് എന്ന് കൂടെ അറിയിപ്പിലുണ്ട്.
പൂക്കളം തീർക്കുന്നതിന് സഹായിക്കുന്നതിനായി താല്പര്യമുള്ളവർ ഇന്ന് രാത്രി 8 മണിയോടു കൂടി ക്ഷേത്ര നടയിൽ എത്തിച്ചേരേണ്ടേതാണ് എന്ന് ദേവസ്വം ചെയർമാൻ അഭ്യർത്ഥിച്ചു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

