കൂടൽമാണിക്യം തെക്കേ ഗോപുരനട പൊളിച്ചു വീതികൂട്ടി – മതികെട്ടിനു പുറത്തെ രണ്ടാം സ്റ്റേജ് വന്നതിൽപിന്നെ ഇതുവഴിയുള്ള തിരക്ക് ഒഴിവാക്കാനാണെന്ന് ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന്റെ തെക്കേഗോപുരനട പൊളിച്ചു വീതികൂട്ടി. ഏപ്രിൽ അവസാനവാരം ആരംഭിക്കുന്ന ഉത്സവത്തിനോട് അനുബന്ധിച്ച് ഇതുവഴിയുള്ള തിരക്ക് ഒഴിവാക്കാനാണ് ഇപ്പോൾ പണികൾ നടക്കുന്നത്.

ക്ഷേത്രത്തിനു പുറത്ത് കലാപരിപാടികൾക്കായുള്ള രണ്ടാമത്തെ സ്റ്റേജ് വന്നതിൽപിന്നെ വീതികുറഞ്ഞ തെക്കേ ഗോപുരനടയിലൂടെ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സുരക്ഷാ കാരണങ്ങളാൽ പോലീസും ഇവിടെ വീതികൂട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതേതുടർന്ന് കൂടൽമാണിക്യം ദേവസ്വം തച്ചുശാസ്ത്രവിദഗ്ദ്ധനും വാസ്തുവിദ്യാ പണ്ഡിതനുമായ കാണിപ്പയൂർ കൃഷ്ണൻ നമ്പൂതിരിയോടെ അഭിപ്രായം ആരായുകയും, അദ്ദേഹം നേരിട്ട് സ്ഥലം സന്ദർശിച്ച് വേണ്ട മാറ്റങ്ങൾ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതുപ്രകാരമാണ് ഇപ്പോൾ നിർമാണം നടക്കുന്നത്.

തെക്കേ ഗോപുരനടയിൽ രണ്ടു ഭാഗങ്ങളാണുള്ളത്. മതികെട്ടിനോട് ചേർന്നുള്ള കവാടവും. മതിലിനകത്തെ തിണ്ണയുള്ള ഭാഗവും. അകത്ത് 210 സെന്റിമീറ്റർ വീതിയുള്ളപ്പോൾ പുറത്ത് കവാടത്തിനു വെറും 140 സെന്റിമീറ്റർ വീതിയുള്ളു, ഇതാണ് പ്രധാനമായും ഇവിടെ തിരക്ക് അനുഭവപ്പെടാനുള്ള കാരണം.

അതിനാൽ കവാടം 210 സെന്റിമീറ്റർ വീതിയിലാക്കാൻ വേണ്ടി കഴിഞ്ഞ ദിവസം ആ ഭാഗം പൊളിച്ചു നീക്കി. തുടർന്ന് ഇവിടെ ഒരു ഇപ്പോൾ താത്കാലിക വാതിലും സ്ഥാപിച്ചിട്ടുണ്ട്. പൂർണ്ണമായി ഒരാഴ്ചക്കുളിൽ പണികൾ പൂർത്തിയാകുമെന്ന് ദേവസ്വം അറിയിച്ചു.

This image has an empty alt attribute; its file name is 07042673.jpg

ഉത്സവക്കാലത്തുണ്ടാകാറുള്ള തിരക്ക്‌ പരിഗണിച്ചും സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായും കൂടൽമാണിക്യം കിഴെക്കെ നടയിലുള്ള ആനപ്പടിയുടെ വീതി കൂട്ടുന്ന പണികൾ
പൂർത്തിയാകാറായി. ഏപ്രിൽ രണ്ടാം വാരത്തോടെ ഇത് പൂർത്തീകരിക്കുമെന്നു ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി അറിയിച്ചു.

ഉത്സവത്തിന്റെ മുന്നോടിയായി നടക്കുന്ന സുരക്ഷാക്രമീകരണങ്ങളെ സംബന്ധിച്ചുള്ള യോഗങ്ങളിലെല്ലാം വാതിലിന്റെ വീതി കൂട്ടണമെന്ന് പോലീസും അഗ്നിരക്ഷാസേനയും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടിയാണ് ഇപ്പോൾ ക്ഷേത്രത്തിന്റെ മതില്കെട്ടിലുള്ള കവാദങ്ങളുടെ വീതികൂട്ടൽ നടക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page