പഞ്ചായത്ത് പറയുന്ന റൂട്ടില്‍, പറയുന്ന സമയത്ത് സര്‍വീസ്; KSRTC യുടെ ‘ഗ്രാമവണ്ടി’ തയ്യാർ… നിയോജകമണ്ഡലത്തിൽ ആദ്യത്തേത് മുരിയാട് ഗ്രാമപഞ്ചായത്ത് സ്‌പോണ്‍സര്‍ ചെയ്ത ഗ്രാമവണ്ടി മേയ് 3 ന് ഉൾനാടൻ യാത്ര ആരംഭിക്കും

ഇരിങ്ങാലക്കുട : കെ.എസ്.ആര്‍.ടി.സി. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിപ്രകാരം തൃശൂർ ജില്ലയിലെ രണ്ടാമത്തേതും ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ ആദ്യത്തേതുമായ മുരിയാട് ഗ്രാമപഞ്ചായത്ത് സ്‌പോണ്‍സര്‍ ചെയ്ത ഗ്രാമവണ്ടി ഓടാ൯ തയാറായി കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട ഡിപ്പോയിലെത്തി. ബസ്സിന്റെ ഡീസല്‍ ചിലവ് മാത്രം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ച് അവര്‍ നിശ്ചയിക്കുന്ന റൂട്ടുകളും സമയക്രമവും അനുസരിച്ച് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വീസ് നടത്തുന്ന പദ്ധതിയാണ് ഗ്രാമവണ്ടി.

ഒരു പഞ്ചായത്തിലെ ബസ് പോകുന്ന എല്ലാ റോഡുകളിലും എത്തുന്ന രീതിയിലായിരിക്കും ഗ്രാമവണ്ടി സര്‍വ്വീസ് നടത്തുക. പൊതുഗതാഗത രംഗം ജനകീയ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ മുരിയാട് ഗ്രാമപഞ്ചായത്ത് മൂന്നാം 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഗ്രാമവണ്ടി മേയ് 3 ന് ശനി രാവിലെ 9 ന് ആനന്ദപുരം എടയാറ്റു മുറിയിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ: ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്യും

ഇരിങ്ങാലക്കുട ബസ്സ്റ്റാൻഡിൽ നിന്നും ആരംഭിച്ചു മുരിയാട് പഞ്ചായത്തിൽ ഉൾപ്പെടുന്ന പുല്ലൂർ ഊരകം, ആനുരളി മുരിയാട് ആനന്ദപുരം നെല്ലായി എന്നി വിടങ്ങളിലെ ഉൾറോഡുകളിലൂടെയാണ് ആദ്യമായി ഒരു ബസ് സർവീസ് ഗ്രാമവണ്ടിയിലുടെ സാഷാത്കരിക്കുന്നത്. ഉൾപ്രദേശങ്ങളിൽ ഉള്ളവർക്ക് യാത്രാസൗകര്യം ഉറപ്പാക്കാനും ഇത് വഴി സാധിക്കും. അതോടൊപ്പം പ്രദാന വഴികളിൽനിന്നും മാറികിടക്കുന്ന ഗ്രാമീണ വഴികളിലൂടെയുള്ള യാത്ര അനുഭവിക്കാനും മറ്റുള്ളവർക്ക് ഒരു അവസരവുമാണ്.

ഓർഡിനറി ബസ്സുകളുടെ ടിക്കറ്റ് ചാർജാണ് ഗ്രാമവണ്ടിക്കും ഈടാക്കുന്നത്. 39 സീറ്റുള്ള കട്ട് ചെസ് ബസ്സാണ് ഗ്രാമവണ്ടിയായി രോപകല്പന ചെയ്തിരിക്കുന്നത്. ഇരുവശങ്ങളിലും പുറകിലും സ്റ്റിക്കർവർക്ക് ചെയ്തു ഗ്രാമവണ്ടി കാഴ്ചയിൽ വ്യത്യസ്തമാക്കിയിട്ടുണ്ട് .

പഞ്ചായത്തിന്റെ ഓൺ ഫണ്ട് ഉപോയോഗിച്ചാണ് ഗ്രാമവണ്ടിയുടെ ഡീസൽ ചിലവുകൾ നടത്താൻ ഉദ്ദേശിക്കുന്നത്. ഇതിനായി ഒരു ട്രാൻസ്‌പോർട് വികസന സമതി പഞ്ചായത്തിൽ നിലവിൽ വന്നിട്ടുണ്ട്, ഇതിൽ രണ്ട കെ എസ ആർ ടി സി പ്രതിനിധികൾ ഉണ്ടായിരിക്കും.

പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ നിന്നും സിവിൽ സ്റ്റേഷൻ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, താലൂക്ക് ആശുപത്രി, മാർക്കറ്റ് , ദേശീയ പാത , എന്നിവയെ ബന്ധിപ്പിക്കുന്നതും , പഞ്ചായത്ത് ഓഫീസ്, പഞ്ചായത്തിൻ്റെ വെറ്റിനറി , ഹോമിയോ, അലോപതി ആശുപത്രികൾ, കൃഷിഭവൻ, സർക്കാർ സ്കൂൾ , എന്നിവിടങ്ങളിലേക്ക് എത്തിപ്പെടാൻ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സൗകര്യം ലഭിക്കുന്ന തരത്തിൽ ഇരിങ്ങാലക്കുട മുതൽ നെല്ലായി വരെ ആണ് ഗ്രാമവണ്ടി സൗകര്യം ഒരുക്കിയിരിക്കുന്നത്.

കെ.എസ്.ആർ.ടി.സി യുമായി ധാരണപത്രം ഒച്ചവെച്ച് കഴിഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ ബസ്സ് അലോക്കേഷനും റൂട്ടും അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഗ്രാമവണ്ടി എന്ന ആശയം നടപ്പിലാക്കുന്നതോടെ മുരിയാട് ഗ്രാമപഞ്ചായത്തിൽ പൊതുഗതാഗത സൗകര്യം എത്തിപ്പെടാത്ത ബഹുഭൂരിപക്ഷം മേഖലകളിലും ആളുകൾക്ക് പട്ടണത്തിലും വിവിധ സ്ഥാപനങ്ങളിലേക്കും എത്തിപ്പെടാൻ വലിയ അനുഗ്രഹമായിരിക്കും കരകഗതമാകുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page