പഹൽഹാമിൽ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ആദരാഞ്ജലികൾ അർപ്പിച്ചു

ഇരിങ്ങാലക്കുട : കശ്മീരിലെ പഹൽഹാമിൽ ഭീകരാക്രമത്തിൽ കൊല്ലപ്പെട്ടവർക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു. ഠാണ സെന്ററിൽ നിരവധി അംഗങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കുകയും, തിരി തെളിയിച്ചു് രാജ്യത്തിന്റെ ഭീകര വിരുദ്ധ പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.

ഇരിങ്ങാലക്കുട മേഖലാ പ്രസിഡന്റ്‌ ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, ട്രഷറർ വി. കെ. അനിൽകുമാർ എന്നിവർ സംസാരിച്ചു.

ടി. വി. ആന്റോ, ഡീൻ ഷഹീദ്, ഷൈജോ ജോസ്, ലിഷോൺ ജോസ്, സന്തോഷ്‌ കുമാർ, ബേബി ജോസ്, ജോഫി ബിജു, കെ. ജെ. തോമസ്, സോണി ഊക്കൻ, ജോസ് മൊ യലൻ,ഡയസ് ജോസഫ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page