അവിട്ടത്തൂർ : സ്പെയ്സ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വിജയൻ കുറിയേടത്തിന്റെ “കുറിയേടത്തിന്റെ കഥയല്ലായ്മകൾ” എന്ന പുസ്തകം പ്രകാശനം ചെയ്തു. സ്‌പെയ്സ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ ഡോ. മുരളി ഹരിതം അദ്ധ്യക്ഷത വഹിച്ചു.
ലൈബ്രറി പ്രസിഡണ്ട് കെ പി രാഘവ പൊതുവാൾ മാസ്റ്റർ ഗ്രന്ഥകർത്താവിന്റെ അമ്മ കുറിയേടത്തു സരസ്വതി അന്തർജ്ജനത്തിന് ആദ്യ പ്രതി നൽകി പുസ്തകം പ്രകാശനം ചെയ്തു.
പി അജിത പുസ്തക പരിചയം നടത്തി. തുടർന്ന് വി വി ശ്രീല ടീച്ചർ, ബിന്ദു സതീശൻ, അപ്പു പൊന്നിഞ്ചാത്ത്, ടി രവീന്ദ്രൻ തുടങ്ങി നിരവധി പേർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിജയൻ കുറിയേടത്തു മറുമൊഴി നൽകി.
ലൈബ്രറി വൈസ് പ്രസിഡണ്ട് ഡോ. കെ. രാജേന്ദ്രൻ സ്വാഗതവും സെക്രട്ടറി ടി. ശിവൻ നന്ദിയും പറഞ്ഞു.
Vijayan Kuriyedam's book "Kuriyedam's Stories" was released under the auspices of Avittathoor Space Library
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

