ഇരിങ്ങാലക്കുട : അമ്മന്നൂർ ഗുരുകുലത്തിൽ നടന്നു വരുന്ന ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിൽ ഞായറാഴ്ച തപതീസംവരണം കൂടിയാട്ടത്തിലെ മേനക അരങ്ങേറും പാലാഴി മഥനം കഥയാണ് അഭിനയവിഷയമായി വരുന്നത്. മേനകയായി ഉഷാനങ്ങ്യാർ രംഗത്തെത്തും. രംഗാവതരണത്തിന് മുൻപ് സൂക്ഷ്മാഭിനയം ഒരു പ്രേക്ഷക നിരൂപണം എന്ന വിഷയം ആസ്പദമാക്കി സജനീവ് ഇത്തിത്താനം പ്രഭാഷണം നടത്തും.
ആറാം ദിവസമായ ശനിയാഴ്ച മാർഗിമധു ചാക്യാരും നേപത്ഥ്യ രാഹുൽ ചാക്യാരും അവതരിപ്പിച്ച പ്രതിമനാടകത്തിലെ വിഷ്കംഭം അവതരണ വിശേഷത കൊണ്ട് സവിശേഷമായിരുന്നു. മിഴാവിൽ കലാമണ്ഡലം മണികണ്ഠൻ. നേപത്ഥ്യ ജിനേഷ് ഇടക്കയിൽ കലാനിലയം രാജൻ താളത്തിൽ ഗുരുകുലം ഗോപിക,ഗുരുകുലം അക്ഷര ചമയത്തിൽ കലാനിലയം സുന്ദരൻ എന്നിവരും രംഗത്തെത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com