ഇരിങ്ങാലക്കുട : അന്തരിച്ച പ്രമുഖ ബാലസാഹിത്യകാരൻ കെ വി രാമനാഥൻ മാസ്റ്ററുടെ ഭൗതികശരീരം പൊതുദർശനത്തിന് വയ്ക്കുന്ന സമയക്രമം ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ 11 മണി വരെ തൃശ്ശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
അതിനുശേഷം അദ്ദേഹം പഠിക്കുകയും, അധ്യാപകനുമായി സേവനം അനുഷ്ഠിക്കുകയും ചെയ്ത ഇരിങ്ങാലക്കുട നാഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 11 30 മുതൽ 2:30 വരെ പൊതുദർശനം.
തുടർന്ന് സ്വദേശമായ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം പാലസ് റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയായ പൗർണമിയിൽ 2 45 മുതൽ 3 45 വരെ. നാലു മണിക്ക് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ സംസ്കാരം നടക്കും.
.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com