ഇരിങ്ങാലക്കുട : ശക്തി എന്ന ആശയം പ്രമേയമാക്കി പ്രശസ്ത കൂച്ചിപ്പുടി നർത്തകിയും സംഘാടകയും ആയ ശ്രീലക്ഷ്മി ഗോവർദ്ധനൻ്റെ നേതൃത്വത്തിൽ നടന്ന ലഹരി സാംസ്കാരികോത്സവത്തിൻ്റെ ആദ്യഘട്ടം ജനുവരി 3 ന് ചെന്നൈയിലെ കലാക്ഷേത്ര ടാഗോർ ഹാളിൽ നടന്നു. ദക്ഷിണേന്ത്യൻ കലാ ചരിത്രത്തിൽ പ്രധാന ഇടമുള്ള മാർഗ്ഗഴി മഹോത്സവവുമായി ബന്ധപ്പെട്ടാണ് ഏജീസ് ആർട്ട് ഇന്നവേഷൻസ് എന്ന സ്ഥാപനം ആസൂത്രണം ചെയ്ത് സംഘടിപ്പിച്ച ഏകദിന ശില്പശാലയും കലാ അവതരണങ്ങളും നടന്നത്.
പ്രശസ്ത കൂടിയാട്ടകലാകാരനും അഭിനയ പരിശീലകനുമായ സൂരജ് നമ്പ്യാരുടെ അഭിനയത്തിൽ ഊർജഭേദങ്ങളുടെ ഉപയോഗത്തെക്കുറിച്ചുള്ള അഭിനയക്കളരിയോടെ ‘ ലഹരി’ സാംസ്കാരികോത്സവം ആരംഭിച്ചു. തുടർന്ന് കലാ ഗവേഷകനും പണ്ഡിതനും ഭരതനാട്യം നർത്തകനുമായ ജയചന്ദ്രൻ. എസ് അർദ്ധനാരീശ്വര സങ്കല്പത്തെ അടിസ്ഥാനമാക്കി നടത്തിയ പ്രഭാഷണ ക്ലാസും ഉണ്ടായിരുന്നു.
ശേഷം മുതിർന്ന കൂച്ചിപ്പുടി നർത്തകിയും വെമ്പട്ടി ചിന്നസത്യത്തിൻ്റെ ആദ്യകാല ശിഷ്യയുമായ രത്നാ കുമാറിൻ്റെ നൃത്താവതരണവും ന്യൂയോർക്ക് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുതിർന്ന ഭരതനാട്യം നർത്തകി ഡോ. മായാ കുൽക്കർണി രൂപകൽപന ചെയ്ത ശില്പനടനവും ശില്പശാലയിൽ പങ്കെടുത്തവർക്കും കലാക്ഷേത്രയിലെ വിദ്യാർത്ഥികൾക്കും ആസ്വാദകർക്കും നവ്യാനുഭവമായി. 100 ൽ പരം നൃത്തവിദ്യാർത്ഥികൾ ശില്പശാലകളിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com