ലളിതാംബിക അന്തർജ്ജനത്തെ അനുസ്മരിക്കുമ്പോൾ …

അനുസ്മരണം : പ്രശസ്ത സാഹിത്യകാരി ലളിതാംബിക അന്തർജ്ജനത്തിൻ്റെ 39-ാം ചരമവാർഷികം സാഹിത്യ പ്രവർത്തകരും കലാ സാംസ്കാരിക ലോകമാകെയും ആദരപൂർവ്വം ആചരിക്കുകയാണ്. 1987 ഫെബ്രുവരി ആറിനാണ് അവർ അന്തരിച്ചത്. സമൂഹത്തിലെ ജീർണ്ണിച്ച ആചാരങ്ങൾക്കെതിരെ തൂലിക ആയുധമാക്കിയ അവർ കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന സാമൂഹ്യ പരിഷ്കരണ പ്രവർത്തനങ്ങളിലും തൻ്റെ സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്.

നിരവധി കഥകളും നോവലുകളും രചിച്ച അവരുടെ അഗ്നിസാക്ഷി എന്ന നോവൽ, കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകളും; വയലാർ, ഓടക്കുഴൽ അവാർഡുകളും കരസ്ഥമാക്കിയിട്ടുണ്ട്. “ആത്മകഥയ്ക്ക് ഒരു ആമുഖം ” എന്ന അവരുടെ ആത്മകഥയും വളരെ പ്രശസ്തമാണ്.

ഒരു ദീപസ്തംഭം പോലെ സാഹിത്യലോകത്ത് ദീർഘകാലം ജ്വലിച്ച് നിന്ന ആ പ്രതിഭാശാലിയുടെ മങ്ങാത്ത സ്മരണയ്ക്കുമുമ്പിൽ, കലാസദനം -സർഗ്ഗസംഗമം പ്രവർത്തകർ ആദരപൂർവ്വം നമോവാകം അർപ്പിക്കുന്നു.

– കലാസദനം -സർഗ്ഗസംഗമം കമ്മിറ്റി, കാട്ടൂർ

Lalithambika Antharjanam an Indian author and social reformer

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page