ഇരിങ്ങാലക്കുട : “തുടരണം എൽ.ഡി.എഫ്,വളരണംകേരളം” എന്ന മുദ്രാവാക്യമുയർത്തി ഇടതുപക്ഷ സർക്കാർ കഴിഞ്ഞ 10 വർഷക്കാലം സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുമ്പാകെ അവതരിപ്പിച്ചും വർത്തമാന കാല രാഷ്‌ട്രീയം വിശദീകരിച്ചും ഇടതുപക്ഷ ജനാധിപത്യമുന്നണി സംഘടിപ്പിച്ച മേഖലാ ജാഥകളിൽ സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ ജാഥയ്ക്ക് ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനിയിൽ ആവേശകരമായ സ്വീകരണം നൽകി.
ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ നിന്നുള്ള ആയിരങ്ങൾ പങ്കെടുത്ത സ്വീകരണ പരിപാടിയിൽ ഉന്നത വിദ്യാസ വകുപ്പു മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ജാഥാ അംഗങ്ങളായ അഡ്വ. സി.എസ്.സുജാത (സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം), വി.ടി.ജോസഫ് (കേരള കോൺഗ്രസ്സ് എം),
പി.കെ.രാജൻ (എൻ.സി.പി), യൂജിൻ മോറേലി(ആർ.ജെ.ഡി), ഉഴമലയ്ക്കൽ വേണുഗോപാൽ(കോൺഗ്രസ്സ് എസ്), എ.ഷാജു (കേരള കോൺഗ്രസ് ബി), ജോർജ്ജ് അഗസ്റ്റ്യൻ( ജനാധിപത്യ കേരള കോൺഗ്രസ്സ്), സി.പി. അൻവർ സാദത്ത് (ഐ.എൻ.എൽ), ജോണി ചെറുപറമ്പിൽ (കേരള കോൺഗ്രസ്സ് സ്‌കറിയ) തുടങ്ങിയ എൽ.ഡി.എഫ് നേതാക്കൾ പങ്കെടുത്തു.
ജാഥാ ഡയറക്ടറും,സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം. സ്വരാജ്, സി.പി.ഐ നേതാവുമായ അഡ്വ. പി.വസന്തം, ജനതാദൾ (എസ്) നേതാവ് കെ.വി. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു. പി. മണി സ്വാഗതവും, ഉല്ലാസ് കളക്കാട്ട് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

