ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഹോളിഡേ ബസാർ 2024” ക്രിസ്മസ്സ് സെയിൽസ് എക്സിബിഷൻ ഡിസംബർ 7, 8 ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 9 മണി വരെ ഇരിങ്ങാലക്കുട ലയൺസ് ക്ലബ് ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു.
ക്രിസ്മസ്സ് സെയിൽസ് എക്സിബിഷനിൽ, കേരളത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള പ്രഗൽഭരിൽ നിന്നും അമ്പതിൽ പരം സ്റ്റാളുകളിൽ, സ്ത്രീകളുടെയും കുട്ടികളുടെയും വസ്ത്രങ്ങൾ, ക്രിസ്മസ് ഹോം ഡെക്കോർ വസ്തുക്കൾ, ഇൻഡോർ പ്ലാന്റ്സ്, ക്രോച്ചെറ്റുൽപ്പനങ്ങൾ. ഇമിറ്റേഷൻ ആഭരണങ്ങൾ, കുട്ടികൾക്കായുള്ള ക്രിസ്ടസ്റ്റ് വർക്‌ക്ഷോപ്പ്സ്. രുചികരമായ ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ് എന്ന് വാർത്ത സമ്മേളനത്തിൽ സംഘടകർ അറിയിച്ചു.
ക്സിബിഷന്റെ ഔദോഗിക ഉദ്‌ഘാടനം ഡിസംബർ 7 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് ലയൺസ് മുൻ മൾട്ടിപ്പൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ നിർവഹിക്കും. ക്രിസ്മസ്സ് സെയിൽസ് എക്സിബിഷനിൽ നിന്നും ലഭിക്കുന്ന തുക പൂർണ്ണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും എന്ന് ഇരിങ്ങാലക്കുട ലയൺ ലേഡി ക്ലബ് പ്രസിഡന്റ് ഡോ. ശ്രുതി ബിജു, സെക്രട്ടറി അന്നാ ഡെയിൻ, ട്രഷറർ വിന്നി ജോർജ്, ഫെന്നി എബിൻ എന്നിവർ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com