താണിശ്ശേരി : പരീക്ഷണ നിരീക്ഷണങ്ങളോടും കണ്ടുപിടിത്തങ്ങളോടും വിദ്യാർത്ഥികൾക്ക് താൽപര്യം വളർത്തിയെടുക്കുക അങ്ങനെ ഭാവിയിലേക്കുള്ള കുട്ടി ശാസ്ത്രജ്ഞരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ താണിശ്ശേരി എൽ എഫ് എൽ പി സ്കൂളിലെ 1 മുതൽ 4 വരെ ക്ലാസ്സുകളിലെ കുട്ടികൾക്കായി ‘ലിറ്റിൽ സയന്റിസ്റ്സ്’ എന്ന പരിപാടി സംഘടിപ്പിച്ചു.
ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സത്യപാലൻ മാസ്റ്റർ, ബി.ആർ.സി കോഡിനേറ്റർ രമ്യ , സന്ന , ഹെഡ്മിസ്ട്രസ് വിമി വിൻസൻറ്, പിടിഎ പ്രസിഡൻറ് അരുൺ ജോസഫ്, എംപിടിഎ പ്രസിഡൻറ് ഡയാന ഡെൻസൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.
മത്സര വിജയികളായ എൽന ഷിൻറ്റോ, വരേണ്യ എം.ഡി, ഷഹബാൻ പി എസ്, ആദിദേവ് കെ പി, അയാന ഫാത്തിമ എന്നിവർക്ക് പി.ടി.എ പ്രസിഡൻറ് അരുൺ ജോസഫ് സമ്മാനങ്ങൾ വിതരണം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com