ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന ഒളിമ്പ്യൻ ഒ. ചന്ദ്രശേഖരൻ സ്മാരക ഫുട്ബോൾ ടൂർണമെന്റ് 2026 ലെ മത്സരത്തിൽ കേരള പോലീസ് ലോർഡ്സ് എഫ്.എ. കൊച്ചിയെ 5–1 ന് പരാജയപ്പെടുത്തി.
മത്സരത്തിന്റെ മുഖ്യാതിഥികളായി മുൻ അന്താരാഷ്ട്ര ഫുട്ബോൾ താരങ്ങളായ വിക്ടർ മഞ്ഞില്ല, എം. എം. ജേക്കബ്, കെ. എഫ്. ബെന്നി എന്നിവർ പങ്കെടുത്തു.
മത്സരത്തിൽ കേരള പോലീസ് പൂർണാധിപത്യം പുലർത്തി. ബാബിൾ മനോഹരമായ ഒരു ഹാട്രിക് നേടി. ശ്രീരാഗ്, ഷബാസ് എന്നിവർ ഓരോ ഗോൾ വീതം നേടി. ലോർഡ്സ് എഫ്.എ. കൊച്ചിക്കായി വൈഷ്ണവ് ആശ്വാസ ഗോൾ നേടി.
ദേശീയ നിലവാരമുള്ള ഫുട്ബോൾ ടൂർണമെന്റ് ഇരിങ്ങാലക്കുടയിൽ ജനുവരി 18 മുതൽ 25 വരെ അയ്യങ്കാവ് മൈതാനിയിലെ ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ ആണ് നടക്കുന്നത് . ജനുവരി 20 ചൊവാഴ്ച വൈകിട്ട് 6:30 ന് റിയൽ മലബാർ പി.എഫ്.സി കേരളം എന്നി ടീമുകൾ ഏറ്റുമുട്ടും.
ജനുവരി 21 ബുധനാഴ്ച വൈകിട്ട് 6:30 ന് ഗോകുലം എഫ്. സി യും ന്യൂ ഫുട്ബോൾ ക്ലബ് കേരളയും തമ്മിലാണ് മത്സരം.
Olympian O. Chandrasekharan Memorial Football Tournament - Kerala Police defeated Lord's F.A. Kochi 5–1

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

