കോഴിക്കോട് : മലയാള ചലചിത്ര കാണികൾ (മക്കൾ) ഏർപ്പെടുത്തിയ പി.വി.ജി. പുരസ്ക്കാരം സംവിധായകനും അഭിനേതാവുമായ ഇരിങ്ങാലക്കുട സ്വദേശി തോമസ് ചേനത്ത് പറമ്പിലിന് കോഴിക്കോട് ചേംബർ ഹാളിൽ വെച്ച് മന്ത്രി അബ്ദുൽ റഹിമാൻ സമ്മാനിച്ചു.
ഡോ. എം. ബീനാ ഫിലിപ്പ്, മാതൃഭൂമി എഡിറ്റർ എം.പി. സൂര്യ ദാസ് ,കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ, സി.ഇ. ചാക്കുണ്ണി, മാതൃഭൂമി ഡയറക്ടർ ഡോ. ജയകിഷ് ജയരാജ്, റഫി പി. ദേവസ്സി, ഡോ. കുഞ്ഞമ്മ തോമസ് എന്നിവർ കോഴിക്കോട് ചേംബർ ഹാളിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചു.
25,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് ചലച്ചിത്ര നിർമാതാവും മാതൃഭൂമി ഡയറക്ടറുമായിരുന്ന പി.വി. ഗംഗാധരന്റെ സ്മരണയ്ക്കായി മലയാള ചലച്ചിത്രകാണികൾ (MACKAL) സംഘടനയേർപ്പെടുത്തിയ പുരസ്ക്കാരം. ചലച്ചിത്ര-സീരിയൽ മേഖലയിലെ സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകിയത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com