ഇരിങ്ങാലക്കുട : ലോകമെമ്പാടുമുള്ള സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിയ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നൊബേൽ സമ്മാന ജേതാവായ പെൺകരുത്തിൻ്റെ നിലയ്ക്കാത്ത ശബ്ദം മലാല യൂസഫ്സായി യുടെ ജന്മദിനമായ മലാലദിനാചരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സിലെ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വൊളൻ്റിയേഴ്സ് നൃത്തം ശില്പം അവതരിപ്പിച്ചു.
ലോകമെമ്പാടുമുള്ള പെൺകുട്ടികളുടെ തുല്യവിദ്യാഭ്യാസ അവസരങ്ങൾക്കായുള്ള പോരാട്ടത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ നൃത്ത ശില്പം അവതരിപ്പിച്ചത്.
ഒന്നാം വർഷ വിദ്യാർത്ഥികളായ ഭദ്ര, ഹാദിയ, ആൻ റിയ, സ്റ്റെഫ്ന, ശിവാനി, പാർവ്വതി എന്നിവരാണ് നൃത്തം അവതരിപ്പിച്ചത്. പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അസിസ്റ്റൻ്റ് പി.ഒ ഷമീർ എസ് എൻ അദ്ധ്യാപകരായ ഡോ ജിദ, സുരേഖ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com