മാർ ജെയിംസ് പഴയാറ്റിൽ സ്മാരക അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആരംഭിച്ചു

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തിഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് എ.കെ.സി.സി. യുടെ നേതൃത്വത്തിൽ നടത്തുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഇരിങ്ങാലക്കുട രൂപത മെത്രാൻ. മാർ പോളി. കണ്ണൂക്കാടൻ ജനറൽ കൺവീനർ രഞ്ചി അക്കരക്കാരന് ഫുട്ബോൾ നൽകികൊണ്ട് ഉദ്ഘാടനo ചെയ്തു.

എ.കെ.സി.സി. പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ കത്തിഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, എ.കെ.സി.സി. രൂപ ത ഡയറക്ടർ ഫാ.ലിജു മഞ്ഞപ്രക്കാരൻ, ജനറൽ കൺവീനർ രഞ്ചി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടoകുളത്തി, സെക്രട്ടറി റോബി കാളിയങ്കര, പ്രോഗ്രാം കോഡിനേറ്റർ ടെൽസൺ കോട്ടോളി, കത്തിഡ്രൽ ട്രസ്റ്റി പി.ടി. ജോർജ് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ മുൻ ഇന്ത്യൻ ഫുട്ബോളർ സി.ഡി. ഫ്രാൻസിസി നെ പൊന്നാടയണിച്ച് ആദരിച്ചു. ജോ. കൺവീനർമാരായ ഷാജു പാറേക്കാടൻ, അഡ്വ. ഹോബി ജോളി, വർഗീസ് ജോൺ എന്നിവർ നേതൃത്വം നൽകി.

ആദ്യ മൽസരത്തിൽ തൃശൂർ കാളിദാസ എഫ്.സി. സെയിന്റ്സ് കോലഞ്ചേരിയെ 1 ഗോളിന് പരാജയപ്പെടുത്തി. ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലെ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് 7 മണിക്കാണ് മൽസരങ്ങൾ നടക്കുന്നത്. 22 ന് ഞായാറാഴ്ച നടക്കുന്ന ഫൈനൽ മൽസരത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു സമ്മാനദാനം നിർവ്വഹിക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page