ഇരിങ്ങാലക്കുട : ഗൾഫ് നാടുകളിലെ സിറോ മലബാർ വിശ്വാസികൾക്കു വേണ്ടിയുള്ള അപ്പസ്തോലിക് വിസിറ്ററായി ലിയോ പതിനാലാമൻ മാർപാപ്പ നിയമിച്ച ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ഫാ. ജോളി വടക്കനെ ഉന്നവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിൽ നേരിട്ടെത്തി ആദരിച്ചു.
മാർപാപ്പ നൽകിയ നിയമനത്തിൽ സന്തോഷിക്കുന്നതായും ജോളിയച്ചന്റെ ശുശ്രൂഷ നല്ല രീതിയിൽ നിർവഹിക്കാൻ സാധിക്കട്ടെയെന്നും ഇരിങ്ങാലക്കുടയിലെ മുഴുവൻ നാട്ടുകാർക്കും വേണ്ടി ജോളിയച്ചനെ ആദരിക്കുന്നതായും മന്ത്രി. ആർ.ബിന്ദു സൂചിപ്പിച്ചു.
രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, രൂപത വികാരി ജനറാൾ വിൽസൺ ഈരത്തറ, സി.എം.ആർ.എഫ്. രൂപത ഡയറക്ടർ ഡോ. ജിജോ വാക പറമ്പിൽ, പാസ്റ്ററൽ കൗൺസിൽ അംഗം ടെൽസൺ കോട്ടോളി എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

