ഒന്നര വർഷം മുൻപ് മഠത്തിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശ്ശൂർ റൂറൽ പോലീസ്

ആളൂർ : ഒന്നര വർഷം മുൻപ് ആളൂരിൽ നിന്നും കാണാതായ യുവതിയെ ഒഡീഷയിൽ നിന്ന് കണ്ടെത്തി തൃശ്ശൂർ റൂറൽ പോലീസ്. 2023 ഡിസംബർ 23 ന് ആണ് കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ ജോലിക്ക് നിന്നിരുന്ന ഒഡീഷ സ്വദേശിനിയായ ദുസ്മിന ഗുമിതിയംഗ (24) എന്നവരെ കാണാതായ കാര്യത്തിന് മദർസൂപ്പീരിയർ നൽകിയ പരാതിയിൽ ആളൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു.



ആദ്യ ഘട്ടത്തിൽ യുവതി പോകാൻ സാധ്യതയുള്ള പ്രധാനപ്പെട്ട സ്ഥലങ്ങളിലും റെയിൽവേ സ്റ്റേഷനിലും ബസ് സ്റ്റാന്റുകളിലും വിവിധ ആരാധാനാലങ്ങലും മറ്റും വിപുലമായ അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കിട്ടിയിരുന്നില്ല. തുടർന്ന് കാണതായ ദുസ്മിനയെ കണ്ടെത്തുന്നതിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു.



തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാണാതായ ദുസ്മിന ഒഡിഷ സംസ്ഥാനത്തെ റായ്ഘാട ജില്ലയിലെ ചന്ദ്രപ്പൂർ എന്ന സ്ഥലത്ത് ഉണ്ടെന്നുള്ള വിശ്വാസ യോഗ്യമുള്ള വിവരം റൂറൽ ജില്ല പോലീസ് മേധാവിക്ക് ലഭിക്കുകയും കാണാതായ ദുസ്മിനയെ കണ്ടെത്തി കൂട്ടിക്കൊണ്ട് വരുന്നതിനായി ആളൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ ജെയ്സൺ.ടി.എ, എ.എസ്.ഐ മിനിമോൾ, സി.പി.ഒ ആഷിക്ക് എന്നിവരെ ഒഡീഷയിലേക്ക് അയക്കുകയായിരുന്നു.



ആഗസ്റ്റ് 14 ന് ഒഡിഷയിൽ എത്തിയ തൃശ്ശൂർ റൂറൽ പോലീസ് സംഘം ഒഡീഷ ചന്ദ്രപ്പൂർ പോലീസ് സ്റ്റേഷനിലെ പോലീസുകാരുടെ സഹായത്തോടുകുടി ദുസ്മിന എന്ന സ്ത്രീയെ ഒഡിഷയിലെ ചന്ദ്രപ്പൂർ എന്ന സ്ഥലത്ത് താമസിച്ച് വരുന്നതായി കണ്ടെത്തുകയും തുടർന്ന് അവിടെ നിന്ന് ആളൂർ പോലീസ് സ്റ്റേഷനിലേക്ക് ആഗസ്റ്റ് 19 ന് ഉച്ചക്ക് ആളൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. നടപടിക്രമങ്ങൾക്ക് ശേഷം ദുസ്മിനയെ കോടതിയിൽ ഹാജരാക്കും.



ദുസ്മിന കേരളത്തിൽ ഉള്ള സഹോദരൻ വഴിയാണ് അടുക്കള ജോലിക്കായി കൊമ്പിടി സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് മഠത്തിൽ എത്തിയത്. 3 മാസത്തിന് ശേഷമാണ് ദുസ്മിനയെ കാണാതായത്. മഠത്തിൽ ജോലി ചെയ്ത് വരവെ ദുസ്മിനയുടെ സഹോദരിയുടെ വിവാഹം ആണെന്നുള്ള കാര്യം നാട്ടിൽ നിന്ന് അറിയിച്ചിരുന്നു. സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ നാട്ടിൽ പോകാൻ ലീവ് ചോദിച്ചെങ്കിലും ജോലിക്ക് കയറിയിട്ട് 3 മാസമേ ആയുള്ളൂ എന്നും ജോലിക്ക് വേറെ ആളെ കിട്ടാത്തതിനാലും ദുസ്മിനക്ക് ലീവ് കൊടുത്തില്ല.


ഈ വിവരം ദുസ്മിന കാമുകനായ ഒഡിഷയിലുള്ള മിഖായേൽ എന്നയാളെ അറിയിച്ചു. കല്യാണത്തിന് പങ്കെടുക്കുക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ മിഖായേൽ കേരളത്തിൽ വന്ന് ദുസ്മിനയെ കൊണ്ടുപോകാമെന്നു പറഞ്ഞു അത് പ്രകാരം മിഖായേൽ തൃശ്ശൂരിലെത്തി ദുസ്മിനയെ വിളിക്കുകയും 20-12-2023 തിയതി ഉച്ചക്ക് 1 മണിയോടെ മഠത്തിലാരോടും പറയാതെ ദുസ്മിന സാധങ്ങളുമായി തൃശ്ശൂരിലേക്ക് ചെന്ന് മിഖായേൽ ഒന്നിച്ച് ഒഡിഷയിലേക്കു പോവുകയായിരുന്നു.

അവിടെ എത്തിയപ്പോഴേക്കും സഹോദരിയുടെ വിവാഹം കഴിഞ്ഞിരുന്നു. ദുസ്മിനയും മിഖായേലും തമ്മിലുള്ള പ്രണയം ഇരുവരുടെയും വീട്ടിലറിഞ്ഞതിനാൽ വീട്ടുകാർ വിവാഹം നടത്തി കൊടുക്കുകയായിരുന്നു.



തുടർന്ന് ഭർത്താവിന്റെ വീട്ടിൽ താമസിച്ചു വരവെയാണ് തൃശ്ശൂർ റൂറൽ പോലീസ് അന്വേഷിച്ച് ചെല്ലുന്നത്. പോലീസ് പറയുമ്പോഴാണ് ദുസ്മിനയെ കാണാതായ കാര്യത്തിന് മദർ സൂപ്പീരിയറിന്റെ പരാതിയിൽ കൊടുത്ത് കേസ് എടുത്തിട്ടുള്ള കാര്യം അറിഞ്ഞത്. കേസിനെ കുറിച്ച് പോലീസ് വിശദമായി പറഞ്ഞു മനസിലാക്കിയ ശേഷം ദുസ്മിനയെ ഭർത്താവ് മിഖേയലിനെയും കൂട്ടി ആളൂർ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ എസ്.ഐ ജോർജ്ജ്.പി.കെ, ജി.എസ്.ഐ. ജെയ്മൺ, എ.എസ്.ഐ മിനിമോൾ, സി.പി.ഒ ആഷിക് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page