ഇരിങ്ങാലക്കുട : പല്ലാവൂർ സമിതിയുടെ 16-ാമത് ദേശീയ പല്ലാവൂർ താളവാദ്യമഹോത്സവത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ ബുധനാഴ്ച വൈകിട്ട് കലാമണ്ഡലം രാജീവ്, കലാമണ്ഡലം വിനീഷ് എന്നിവരുടെ മിഴാവിൽ ഇരട്ട തായമ്പക അരങ്ങേറി.
ചെണ്ടയിലെ തായമ്പക ഇരിങ്ങാലക്കുടയിലെ കലാസ്വാദകർ ഏറെ കണ്ടിട്ടുണ്ടെങ്കിലും മിഴാവിൽ നടത്തിയ തായമ്പക കലാസ്വാദകർക്ക് പുത്തൻ അനുഭവമായിമാറി. കലാമണ്ഡലം വിജയ് കലാമണ്ഡലം രാഹുൽ ടി എസ് എന്നിവർ മിഴാവിൽ കൂടെ പങ്കെടുത്തു. പിന്നണിയിൽ ഇരിങ്ങാലക്കുട വിദ്യ മാധവൻ, പൊഞ്ഞനം ദിനേശൻ, കീനൂർ ഉണ്ണിക്കുട്ടൻ, കലാമണ്ഡലം സുമേഷ് എന്നിവരും ഉണ്ടായിരുന്നു.
ഡിസംബർ 15 മുതൽ 20 വരെ ഇരിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരനടയിൽ ആണ് പല്ലാവൂർ സമിതിയുടെ 16-ാമത് ദേശീയ പല്ലാവൂർ താളവാദ്യമഹോത്സവം നടന്നു വരുന്നത്.
ഡിസംബർ 18 വ്യാഴാഴ്ച വൈകിട്ട് 6 30ന് ചെറുതാഴം വിഷ്ണുരാജ്, കല്ലേക്കുളങ്ങര ആദർശ് എന്നിവരുടെ ഇരട്ട തായമ്പക.
ഡിസംബർ 19 വെള്ളിയാഴ്ച വൈകിട്ട് 6 30ന് കലാമണ്ഡലം സുമേഷ് പെരുവനം കാർത്തിക് എന്നിവരുടെ ഇരട്ടതായമ്പക.
സമാപന ദിവസമായ ഡിസംബർ 20 ശനിയാഴ്ച 6 മണിക്ക് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം സമാപന ചടങ്ങ് അവാർഡ് സമർപ്പണം, തുടർന്ന് 7 30ന് പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, മട്ടന്നൂർ ശ്രീകാന്ത്, മട്ടന്നൂർ ശ്രീരാജ് എന്നിവരുടെ തൃത്തായമ്പക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

