ഇരിങ്ങാലക്കുട : നടവരമ്പിൽ മണപ്പുറം ഫൗണ്ടേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന മുകുന്ദപുരം പബ്ലിക് സ്കൂളിൽ വാർഷികാഘോഷം ഫോറസ്റ്റ് എന്റെമോളജി ഫോറസ്റ്റ് ഹെൽത്ത് ഡിവിഷന്റെ ചീഫ് സയന്റിസ്റ്റ് ടി വി സജീവ് ഉദ്ഘാടനം ചെയ്തു.
മണപ്പുറം എജുക്കേഷൻ കൾച്ചറൽ സൊസൈറ്റിയുടെ പ്രസിഡന്റും മാഫിലിന്റെ മാനേജിംഗ് ഡയറക്ടറുമായ വി പി നന്ദകുമാർ അധ്യക്ഷത വഹിച്ചു. പമുകുന്ദപുരം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ ജിജി കൃഷ്ണ, വൈസ് പ്രിൻസിപ്പൽ ആശ വർഗീസ് , മണപ്പുറം ഫൗണ്ടേഷൻ സി എഫ് ഒ ഫിഡൽ രാജ് , മുൻ ഇന്ത്യൻ ഫുട്ബോൾ ടീം കോച്ചും എഫ് സി കേരള കോച്ചു മായ ജോ പോൾ അഞ്ചേരി, ആർട്ട് ഡയറക്ടറും ശില്പ വിദഗ്ധനുമായ ഡാവിഞ്ചി സുരേഷ്,
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വത്സല ബാബു, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ ഉണ്ണികൃഷ്ണൻ, വാർഡ് മെമ്പർ രേണുക സാജി , പിടിഎ പ്രസിഡണ്ട് വിനോദ് മേനോൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ലഹരി വിമുക്ത സന്ദേശത്തെ പ്രമേയമാക്കി കുട്ടികൾ അവതരിപ്പിച്ച കലാപാരിപാടികൾ തുടർന്നുണ്ടായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

