സുവനീറുമായി മുകുന്ദപുരം താലൂക്ക് ജീവനക്കാരുടെ കൂട്ടായ്മ

ഇരിങ്ങാലക്കുട : താലൂക്കിൻ്റെ ചരിത്രവും ജീവനക്കാരുടെ രചനകളുമായി പതിന്നാല് വർഷങ്ങൾക്ക് ശേഷം സുവനീറുമായി മുകുന്ദപുരം താലൂക്ക് ജീവനക്കാരുടെ കൂട്ടായ്മ . “പച്ച” എന്ന പേരിൽ ടീം മുകുന്ദപുരം പ്രസിദ്ധീകരിച്ച സുവനീർ റവന്യു മന്ത്രി അഡ്വ. കെ.രാജൻ പ്രകാശനം ചെയ്തു.

തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് , സുവനീർ ചീഫ് എഡിറ്റർ പ്രസീത ഗോപിനാഥ്, എഡിറ്റർ അഖിൽ.എം.എ , അലക്സ് ജോസ് കവലക്കാട്ട് എന്നിവർ പങ്കെടുത്തു. സുവനീറിൻ്റെ മുഖചിത്രവും രചനകൾക്ക് ആവശ്യമായ ചിത്രങ്ങളുമെല്ലാം ജീവനക്കാരുടെ തന്നെ സൃഷ്ടികളാണ്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page