പടിയൂർ : കഴിഞ്ഞ 15 ദിവസമായി സെക്രട്ടേറിയറ്റിനു മുമ്പിൽ വേതനo വർദ്ധിപ്പിക്കുന്നതിനും വിരമിക്കുന്ന സമയത്ത് ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടുകൊണ്ട് സമരം നടത്തുന്ന ആശ വർക്കർമാർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പടിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പടിയൂരിൽ പന്തം കൊളുത്തി പ്രകടനo സംഘടിപ്പിച്ചു.
മണ്ഡലം പ്രസിഡണ്ട് എ.ഐ.സിദ്ധാർത്ഥന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി കെ.കെ. ഷൗക്കത്തലി, മണ്ഡലം വൈസ് പ്രസിഡണ്ട് ഒ.എൻ. ഹരിദാസ്, കെ.ആർ. പ്രഭാകരൻ, സി എം ഉണ്ണികൃഷ്ണൻ, ടി ഡി ദശോബ്, വാർഡ് മെമ്പർ മാരായ സുനന്ദ ഉണ്ണികൃഷ്ണൻ, ജോയ്സി ആന്റണി തുടങ്ങിയവർ സംസാരിച്ചു.
എം.സി. നീലാംബരൻ, ടി.എസ്.സുരേന്ദ്രൻ, വിജീഷ്, ജിനു, വർഗീസ് അറക്കൽ, എ.എം അശോകൻ, അസ്സി, സുബ്രഹ്മണ്യൻ , സി.കെ. ജമാൽ തുടങ്ങിയവർ പന്തം കൊളുത്തി പ്രകടനത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive