
കാറളം : മുതിർന്ന കോൺഗ്രസ് നേതാവും കാറളം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലുമായിരുന്ന തേറുകാട്ടിൽ ഇഞ്ചോടിക്കാരൻ ഫ്രാൻസിസ് (84) അന്തരിച്ചു. കോൺഗ്രസ് ചാഴൂർ മണ്ഡലം പ്രസിഡന്റ്റ്. പാഴൂർ ഗ്രാമപ്പഞ്ചായത്തംഗം, ആക്ടിങ് പ്രസിഡന്റ്റ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം, കാറളം ഗ്രാമപ്പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൃശ്ശൂർ അതിരൂപത, ഇരിങ്ങാലക്കുട രൂപത സെയ്ൻ വിൻസെന്റ് ഡി. പോൾ സൊസൈറ്റി സെൻട്രൽ കൗൺസിൽ, രൂപത സോ ഷ്യൽ ആക്ഷൻ ഫോറം, പാലിയേറ്റിവ് സൊസൈ റ്റി. പി.ഡി.ഡി.പി. സൊസൈറ്റി എന്നിവയിലും നേതൃത്വം വഹിച്ചിട്ടുണ്ട്.
ഭാര്യ: മേഴ്‌സി (റിട്ട. അ ധ്യാപിക, സെയ്ന്റ് ആന്റ ഹൈസ്കൂൾ, മൂർക്കനാട്). മക്കൾ: മേരിലിൻ (അധ്യാപിക, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ് കൂൾ, ആനന്ദപുരം), റോസ് (അധ്യാപിക, ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ആനന്ദപുരം), അനു (അധ്യാപിക, ഗവ. എച്ച്. എസ്.എസ്., വി.ആർ. പു രം), ബാസ്റ്റിൻ ഫ്രാൻസിസ് (അസി. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, ചെങ്ങാ ലൂർ). മരുമക്കൾ: ഷിബു വർഗീസ് പടിക്കല (അഡ്വ ക്കേറ്റ്, ഇരിങ്ങാലക്കുട), ജോഫിസി. മഞ്ഞളി (ഹെഡ് മാസ്റ്റർ, സെയ്ന്റ് ജോ സഫ്സ് എച്ച്.എസ്.എസ്. വേലൂപ്പാടം), സിജോ കരേടൻ (സെക്രട്ടറി, പരിയാരം ഗ്രാമപ്പഞ്ചായത്ത്), ടി.എ സ്. കാതറിൻ (അധ്യാപിക, ബി.വി.എം.എച്ച്.എസ്.എ സ്. കൽപ്പറമ്പ്). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കാറളം ഹോളി ട്രിനി റ്റി പള്ളി ഇളംപുഴ കപ്പേള സെമിത്തേരിയിൽ.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive