കള്ളക്കേസെടുത്ത് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ വീട്ടമ്മയെ ജയിലിലടച്ച മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചു വിടുക എന്ന ആവശ്യം ഉന്നയിച്ച് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : കള്ളക്കേസെടുത്ത് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ വീട്ടമ്മയെ ജയിലിലടച്ച മുഴുവൻ എക്സൈസ് ഉദ്യോഗസ്ഥരെയും സർവീസിൽ നിന്നും പിരിച്ചു വിടുക എന്ന ആവശ്യം ഉന്നയിച്ച് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഇരിങ്ങാലക്കുട റേഞ്ച് എക്സൈസ് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. മാർച്ച് കേരള മഹിളാ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് ജയ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സുമതി തിലകൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം അൽഫോൺസ, എ.ഐ.എസ്.എഫ് മണ്ഡലം സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മണ്ഡലം സെക്രട്ടറി അനിതാ രാധാകൃഷ്ണൻ സ്വാഗതവും മണ്ഡലം ട്രഷറർ പ്രിയ സുനിൽ നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O