സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ചുളള തർക്കം – ആനന്ദപുരത്ത് ജേഷ്ഠൻ അനുജനെ കൊലപ്പെടുത്തി – പ്രതി വിഷ്ണു പോലീസ് പിടിയിൽ

ആനന്ദപുരം : സ്വത്ത് ഭാഗം വെക്കുന്നതിനെക്കുറിച്ചുളള കാര്യത്തെക്കുറിച്ച് തർക്കം മൂലമുള്ള വൈരാഗ്യത്താൽ ആനന്ദപുരത്ത് ജേഷ്ഠൻ അനുജനെ കൊലപ്പെടുത്തി. ആനന്ദപുരം കൊരട്ടിക്കാട്ടിൽ വീട്ടിൽ യദുകൃഷ്ണൻ (30) എന്നയാളെ ബുധനാഴ്ച രാത്രി ഏഴരയോടെ ആനന്ദപുരം കള്ള്ഷാപ്പില്‍ വെച്ച് ചില്ല് കുപ്പിയും, പട്ടിക വടികൊണ്ടും തലയിലും നെറ്റിയിലും അടിച്ച് കൊലപ്പെടുത്തിയ സംഭത്തിലെ പ്രതിയായ ഇയാളുടെ ജേഷ്ഠൻ ആനന്ദപുരം സ്വദേശി കൊരട്ടിക്കാട്ടിൽ വീട്ടിൽ കാക്ക വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു (32)എന്നയാളെയാണ് പുതുക്കാട് പോലീസ് വ്യാഴാച പിടികൂടിയത്.

അക്രമണശേഷം ഷാപ്പിലുണ്ടായിരുന്നവർ വിഷ്ണുവിന്റെ വീട്ടുകാരെ അറിയിച്ചതിനെ തുടർന്ന് വീട്ടുകാർ വന്ന് യദുകൃഷ്ണനെ ചികിത്സയ്ക്കായി ആദ്യം തൃശ്ശൂൂര്‍ ജനറല്‍ ഹോസ്പിറ്റലിൽ കൊണ്ട് പോയി ചികിത്സ നൽകുകയും പരിക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലേക്കും ആംബുലൻസിൽ എത്തിച്ച സമയം പരിക്കിന്റെ കാഠിന്യത്തില്‍ രാത്രി 10.44 മണിക്ക് യദുകൃഷ്ണന്‍ മരണപ്പെട്ടതായി ഡോക്ടർ സ്ഥീതീകരിക്കുകയായിരുന്നു. ഈ സംഭവത്തിന് ഇവരുടെ രണ്ടാനച്ചൻ ആനന്ദപുരം സ്വദേശി കൊടലി പറമ്പിൽ വീട്ടിൽ ജെയ്സൺ എന്നയാളുടെ പരാതിയിൽ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി വിഷ്ണുവിനെ ആനന്ദപുരം പാടത്ത് നിന്ന് അതിസാഹസികമായാണ് പോലീസ് പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കും. വിഷ്ണുവിന് പുതുക്കാട് പോലീസ് സ്റ്റേഷനിൽ അടിപിടി, മോഷണം, വീടുകയറി ആക്രമണം എന്നീ 3 ക്രിമിനൽ കേസുകളുണ്ട്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ IPS ന്റെ നിർദേശാനുസരണം ചാലക്കുടി ഡി വൈ എസ് പി സുമേഷ്.കെ, പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജീഷ് കമാർ, സബ് ഇൻസ്പെക്ടർമാരായ പ്രദീപ്.എൻ, കൃഷ്ണൻ, ലിജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സുജിത്ത്, അജി, ഷഫീക്ക്, ദീപക്, സിവിൽ പോലീസ് ഓഫീസർമാരായ സിനീഷ്, കിഷോർ, നവീൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page