ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ പൗരാവലിയുടെ സഹകരണത്തോടെ മാർപാപ്പയുടെ വിയോഗത്തിൽ വെള്ളിയാഴ്ച ടൌൺ ഹാളിൽ “അനുസ‌രണ സന്ധ്യ-2025” സംഘടിപ്പിക്കുന്നു – 26 ന് ഇടവകകളിൽ ദുഃഖാചരണം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ പൗരാവലിയുടെയും സഹകരണത്തോടെ മാർപാപ്പയുടെ വിയോഗത്തിൽ ടൌൺ ഹാളിൽ 25ന് “അനുസ‌രണ സന്ധ്യ-2025” സംഘടിപ്പിക്കുന്നു. 26-ാം തിയ്യതി പരിശുദ്ധ പിതാവിനോടുള്ള ബഹുമാനാർത്ഥം രൂപതയിൽ ദുഃഖാചരണം പ്രഖ്യാപിക്കുന്നതായി ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അന്നേദിവസം നമ്മുടെ രൂപതാതിർത്തിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കത്തോലിക്കാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. ഏപ്രിൽ 26-ാം തിയ്യതി സംഘടിപ്പിച്ചിട്ടുള്ള ഇടവക തലത്തിലുള്ള എല്ലാ പൊതു ആഘോഷ പരിപാടികളും മറ്റൊരു ദിവസത്തിലേക്ക് മാറ്റേണ്ടതാണ്.




ഏപ്രിൽ 26-ാം തിയ്യതി ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 01.30നാണ് ഫ്രാൻസിസ് പാപ്പാ യുടെ മൃതസംസ്‌കാരശുശ്രൂഷകൾ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ചത്വരത്തിൽവച്ച് നടത്തപ്പെടുന്നത്. തുടർന്ന് വിലാപയാത്രയായി വത്തിക്കാന് പുറത്തുള്ള മാർപാപ്പായുടെ പ്രിയപ്പെട്ട ദൈവാലയമായ റോമിലെ മേരി മേജർ ബസലിക്കയിൽ കൊണ്ടുവരികയും അവിടെ കബറടക്കുകയും ചെയ്യും.

മൃതസംസ്ക്കാര ശുശ്രൂഷ യുടെ സമയത്ത് ഇടവകകളിൽ പരിശുദ്ധ പിതാവിൻ്റെ മൃതസംസ്ക്കാര ശുശ്രൂഷ മാധ്യമങ്ങളിലൂടെ തത്സമയം കാണുവാൻ അവസരം ഒരുക്കും.

ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തിൽ പൗരാവലിയുടെയും സഹകരണത്തോടെ മാർപാപ്പയുടെ വിയോഗത്തിൽ ടൌൺ ഹാളിൽ “അനുസ‌രണ സന്ധ്യ-2025” സംഘടിപ്പിക്കും.

ഏപ്രിൽ 25-ാം തിയ്യതി ഉച്ചകഴിഞ്ഞ്’ 03.30ന് കത്തീഡ്രൽ ദൈവാലയത്തിൽവച്ച് ഫ്രാൻസിസ് പാപ്പായ്ക്ക്‌വേണ്ടിയുള്ള അനു സ്‌മരണ ബലി അർപ്പിക്കുന്നു. അനുസ്‌മരണ ബലിയ്ക്ക്ശേഷം 04:30 ന് ഇരിങ്ങാലക്കുട കുത്തിഡ്രൽ ഇടവകയുടെയും, പൗരാവലിയുടെയും നേത്യത്വത്തിൽ ടൗൺ ഹാളിലേക്ക് പരിശുദ്ധ പിതാവിനോടുളള ആദരസൂചകമായി ‘മൗനറാലി’ സംഘടിപ്പിക്കുന്നു.

തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽവച്ച് 05.30ന് പൊതുസമ്മേളനം നടത്തപ്പെടുന്നു. ഈ പൊതുസമ്മേളനത്തിൽ ഇരിങ്ങാലക്കുട പ്രദേശ ത്തുളള മത-കക്ഷി-രാഷ്ട്രീയ ഭേദമന്യേ പ്രമുഖർ പങ്കെടുക്കുകയും പരിശുദ്ധ പിതാവിനെ അനുസ്‌മരിക്കുകയും ചെയ്യുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page