നാദോപാസനയുടെ വാർഷികാഘോഷവും നവരാത്രി സംഗീതോത്സവവും 17 മുതൽ 20 വരെ

ഇരിങ്ങാലക്കുട : നാദോപാസന സംഗീത സഭയുടെ 33-ാമത് വാർഷികാഘോഷവും, നവരാത്രി സംഗീതോത്സവവും ഒക്ടോബർ 17 മുതൽ 20 വരെ വിപുലമായി ആഘോഷിക്കും. അമ്മന്നൂർ ഗുരുകുലത്തിൽ 17ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ അഷ്ടവൈദ്യൻ ഇ ടി ദിവാകരൻ മൂസ്സ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.

നാദോപാസന പ്രസിഡണ്ട് സോണിയ ഗിരി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം ഡോ മുരളി ഹരിതം മുഖ്യാതിഥിയായിരിക്കും. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയി, കൗൺസിലർ സ്മിത കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേരും.

തുടർന്ന് ഡോ പ്രശാന്ത് വി കൈമളും ആർ എസ് രാജലക്ഷ്മിയും കർണാടക ഹിന്ദുസ്ഥാനി ജുഗൽബന്ദി അവതരിപ്പിക്കും.

18-ാം തീയതി വൈകീട്ട് 5 മണിക്ക് രജനീഷ് വാസുദേവൻ്റെ സംഗീതാർച്ചന. തുടർന്ന് 6 മണിക്ക് വയലിൻ, പുല്ലാങ്കുഴൽ, മൂന്ന് മൃദംഗം എന്നിവ ഉൾക്കൊള്ളുന്ന “നാദലയ സംഗമം” അരങ്ങേറും.

19-ാം തീയതി വൈകീട്ട് 5 മണിക്ക് ആലാപ് വിനോദൻ്റെ സംഗീതാർച്ചനയും, 6 മണിക്ക് ഡോ ശ്രീദേവ് രാജഗോപാലൻ്റെ സംഗീത കച്ചേരിയും നടക്കും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page