ഇരിങ്ങാലക്കുട : ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നടത്തി വരുന്ന ശുചിത്വ ക്യാംപയിൻ സ്വച്ഛതാ ഹി സേവാ പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നാഷണൽ ഇൻഷുറൻസ് കമ്പനി ബിസിനസ്സ് ടീമിൻ്റെയും ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പത്തിലധികം ഫലവൃക്ഷ ത്തൈകൾ സ്കൂൾ മുറ്റത്ത് എൻ എസ് എസ് വൊളൻ്റിയേഴ്സ് നട്ടുപിടിപ്പിച്ചു.
പദ്ധതി ഉദ്ഘാടനം സീനിയർ ബ്രാഞ്ച് മാനേജർ നവ്യ പി ദേവിപ്രസാദ് നിർവ്വഹിച്ചു. അസിസ്റ്റൻ്റ് മാനേജർ എം.എ ലാലു, ടി.വി ബാസി, പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അസിസ്റ്റൻ്റ് പി.ഒ ഷമീർ എസ് എൻ അദ്ധ്യപകനായ ജയൻ .കെ വൊളൻ്റിയർ ലീഡർ അനന്യ എം.എസ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com