ഇരിങ്ങാലക്കുട : ചെറുതൃക്കോവിൽ ക്ഷേത്രക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ മെയ് 31 ന് വൈകീട്ട് നടക്കുന്ന നന്ദഗോവിന്ദം ഭജൻസിൻ്റെ സാന്ദ്രാലയം പരിപാടിയുടെ ആദ്യ വഴിപാട് ശ്രീ കൂടൽമാണിക്യം മേൽശാന്തി പുത്തില്ലത്ത് ശ്രീ നീലകണ്ഠൻ നമ്പൂതിരി ഭക്തജന സാന്നിധ്യത്തിൽ ക്ഷേത്ര നടയിൽ വെച്ച് ക്ഷേത്ര ക്ഷേമ സമിതി പ്രസിഡണ്ട് അഡ്വ: മധുസൂദന മേനോന് കൈമാറി.
ശിവദാസ് പള്ളിപ്പാട്ട് പരിപാടിയുടെ നടത്തിപ്പ് വിശദമാക്കി. വഴിപാട് സമർപ്പിച്ചും സംഭാവനകൾ നല്കിയും സ്പോൺസർഷിപ്പിലൂടെയും ഭകതജനങ്ങൾ പരിപാടിയുമായ് സഹകരിക്കണമെന്നഭ്യർത്ഥിച്ചു.
ട്രഷറർ ജയരാമൻ, കോഡിനേറ്റർ ഇൻ ചാർജ് പുരുഷോത്തമൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.ക്ഷേത്ര ക്ഷേമ സമിതി സെക്രട്ടറി സി. ജയശങ്കർ നന്ദി പറഞ്ഞു. പരിപാടിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് 9995894419 9846564868 8593888090
Nanda Govindam Bhajans’ Sandralayam will be held on May 31st at Sree Koodalamanikyam Kottilakkal Paramb under the auspices of the Cheruthrikovil Temple Welfare Committee.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

