ഇരിങ്ങാലക്കുട : ആയുർവേദം മനുഷ്യനും പ്രകൃതിക്കും എന്ന സന്ദേശം ഉൾക്കൊണ്ടുകൊണ്ട് ആയുർവേദ മേഖലയിൽ വ്യാപരിക്കുന്നവരെ ഉൾപ്പെടുത്തി ഇരിങ്ങാലക്കുട ആയുർവേദ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ ആയുർവേദ ദിന റാലി സംഘടിപ്പിച്ചു.
കൂടൽമാണിക്യം പള്ളിവേട്ട ആൽത്തറയിൽ നിന്നും ആയുർവേദ ഡോക്ടർമാരും ആയുർവേദ മേഖലയിൽ തൊഴിൽ ചെയ്യുന്നവരും ആയുർവേദ സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തികളും താല്പര്യത്തോടെ ഒത്തു ചേർന്ന യു.കെ, ആസ്‌ട്രേലിയ എന്നിവിടെ നിന്നെത്തിയ രോഗികളും ഒന്നായി ചേർന്നു കൊണ്ട് നടത്തിയ റാലി കൂടൽമാണിക്യം ക്ഷേത്രനടയിൽ സമാപിച്ചു.
സമാപന വേളയിൽ പത്താം ദേശീയ ആയുർവേദ ദിനത്തിന്റെ പ്രതീകമായി ഓരോ ആയുർവേദ ഡോക്ടർമാരും 10 ആയുർദീപങ്ങൾ തെളിയിച്ചു. പ്രശസ്ത ചിത്രകാരനും കപീഷ് മായാവി എന്നീ കഥാപാത്രങ്ങളെ ചിത്രകഥ യിലൂടെ സൃഷ്ടിച്ചു പ്രസിദ്ധി നേടിയ മോഹൻദാസ് ആദ്യ ആയുർ ദീപം തെളിയിച്ചു.
കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗം അഡ്വ കെ ജി. അജയകുമാർ ആയുർവേദ ദിന റാലിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു. റാലി സമാപന സമ്മേളനത്തിൽ പങ്കെടുത്ത പൊതുജനങ്ങൾക്ക് അപരാജിത ധൂപചൂർണ്ണം വിതരണം നടത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

